മനോഹരമായ നൃത്ത വീഡിയോയുമായി റംസാനും ദില്‍ഷ പ്രസന്നനും. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും...' എന്ന മനോഹര ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവെച്ചത്. 

To advertise here,

വീഡിയോ റംസാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഇതുവരെ 31 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. നാലര ലക്ഷത്തോളം ആളുകള്‍ ഈ നൃത്തം ലൈക്കും ചെയ്തു. നിരവധി പേര്‍ ഇരുവരേയും അഭിനന്ദിച്ച് കമന്റും ചെയ്തു. 'നിങ്ങള്‍ ഇരുവരും പൊളിച്ചടുക്കി' എന്നായിരുന്നു നടി ശ്വേതാ മോനോന്റെ കമന്റ്.

പ്രണയാര്‍ദ്ര നിമിഷങ്ങളാണ് വീഡിയോയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. റംസാനും ദില്‍ഷയും അസാമാന്യ മെയ്‌വഴക്കത്തോടെയാണ് ചുവടുകള്‍ വെച്ചത്. 

സോഷ്യല്‍ മീഡിയാ താരങ്ങളാണ് ദില്‍ഷയും റംസാനും. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റംസാന്‍ ഭീഷ്മപര്‍വം എന്ന ചിത്രത്തിലെ 'രതിപുഷ്പം' എന്ന പാട്ടില്‍ ചുവടുവെച്ച് കൈയടി നേടിയിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്നു ദില്‍ഷ.