നാലുവർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം കഴിഞ്ഞവർഷമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും നർത്തകിയും നടിയുമായ ധനശ്രീ വർമയും തമ്മിൽ വേർപിരിഞ്ഞത്. പിന്നീട് ധനശ്രീക്ക് ജീവനാംശമായി ചാഹൽ 4.75 കോടി രൂപ നൽകിയെന്ന അഭ്യൂഹവും വലിയ തലക്കെട്ടുകളായി. ഇപ്പോഴിതാ ധനശ്രീയും ചാഹലും വീണ്ടും ഒന്നിക്കുകയാണ്. ജീവിതത്തിലല്ല, മറിച്ച് ഒരു റിയാലിറ്റി ഷോയിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

To advertise here,

Also Read: പൊന്നോമനയുടെ പേര് പങ്കുവെച്ച് കത്രീനയും വിക്കി കൗശലും; 'ഉറി' ബന്ധത്തിന് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ

'ദി 50' എന്ന റിയാലിറ്റി ഷോയിലാണ് വിവാഹമോചിതരായി മാസങ്ങൾക്ക് ശേഷം ധനശ്രീ വർമയും യുസ്‌വേന്ദ്ര ചാഹലും ഒന്നിച്ചെത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളേഴ്‌സ് ടിവിയിലും ജിയോ ഹോട്ട്‌സ്റ്റാറിലും സംപ്രേഷണം ചെയ്യുന്ന 'ദി 50' ഫെബ്രുവരി ഒന്ന് മുതലാണ് ആരംഭിക്കുക. ബോളിവുഡ് സംവിധായകയും വ്‌ളോഗറുമായ ഫറാ ഖാനാണ് ഷോയുടെ അവതാരക. അതേസമയം മത്സരാർഥികളുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ബിഗ് ബോസിന് സമാനമായി മത്സരാർഥികൾ എല്ലാവരും ഒന്നിച്ച് ഒരിടത്ത് താമസിച്ചുകൊണ്ടാണ് ഷോയിൽ പങ്കെടുക്കുക. എന്നാൽ ബിഗ് ബോസിൽ നിന്ന് വളരെ വ്യത്യസ്തമായ മത്സരമാണ് ഷോയിൽ നടക്കുക. പതിവായി കണ്ടുവരുന്ന റിയാലിറ്റി ഷോകളിൽ നിന്ന് വേറിട്ട് പുതിയ അനുഭവമാകും ഷോ പ്രേക്ഷകർക്ക് സമ്മാനിക്കുക. ഫ്രഞ്ച് റിയാലിറ്റി ഷോയായ ലെസ് സിൻക്വാന്റെയുടെ ഇന്ത്യൻ പതിപ്പാണ് ദി 50 എന്നാണ് റിപ്പോർട്ട്.