ബാറ്റിംഗ് പാഡുകൾ അഴിച്ചുവെച്ച് അവതാരകന്റെ കുപ്പായമണിയാൻ ഒരുങ്ങുന്ന മുൻ ഇന്ത്യൻ താരം വീരേന്ദ്ര സെവാഗിന് വീട്ടിൽ നിന്നാണ് ആദ്യ മുന്നറിയിപ്പ് വരുന്നത്. റിയാലിറ്റി ഷോകളിലൊന്നായ 'റൈസ് ആൻഡ് ഫോൾ സീസൺ 2-വിന്റെ അവതാരകനായി സെവാഗ് അരങ്ങേറുമ്പോൾ, അദ്ദേഹത്തിന്റെ മക്കളാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ പുതിയ തീരുമാനത്തെക്കുറിച്ച് കേട്ടപ്പോൾ തന്റെ മക്കൾ ഉന്നയിച്ച ആശങ്കകളെക്കുറിച്ചും സംശയങ്ങളെക്കുറിച്ചും സേവാഗ് മനസ്സ് തുറന്നത്.
ചീത്തപ്പേരുണ്ടാകും
റിയാലിറ്റി ഷോകളുടെ സ്വാഭാവിക ശൈലിയായ വഴക്കുകളും വാഗ്വാദങ്ങളും നാടകീയ മുഹൂർത്തങ്ങളും ജനപ്രിയ ഇമേജിനെ ബാധിക്കുമെന്നാണ് സെവാഗിന്റെ മക്കളായ ആര്യവീറും വേദാന്തും ഭയപ്പെടുന്നത്. ഇത്തരം ഷോകളിൽ അവതാരകനായി എത്തിയാൽ കാണികളുടെ വിമർശനങ്ങളും തെറിവിളികളും കേൾക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു.
'അവർ ശരിക്കും അസ്വസ്ഥരായിരുന്നു. 'പപ്പാ, എന്തിനാണ് നിങ്ങൾ ഇത് ചെയ്യുന്നത്? ഇത്തരം പരിപാടികളിൽ എപ്പോഴും വഴക്കുകളും തർക്കങ്ങളുമല്ലേ നടക്കുന്നത്? അവിടെ നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? നിങ്ങളുടെ നല്ല പേര് ഇതിലൂടെ ഇല്ലാതാകും. ആളുകൾ നിങ്ങളെ ചീത്തവിളിക്കും,' എന്നായിരുന്നു അവരുടെ മുന്നറിയിപ്പെന്നും സെവാഗ് വെളിപ്പെടുത്തി.
എന്നാൽ ദീർഘകാലമായി ക്രിക്കറ്റ് കമന്ററി ബോക്‌സിലും ക്രിക്കറ്റ് അടിസ്ഥാനമാക്കിയുള്ള ടോക്ക് ഷോകളിലും നിറഞ്ഞുനിന്ന തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു മേഖല പരീക്ഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് സെവാഗ് വ്യക്തമാക്കുന്നു. 'അതുകൊണ്ട് ഞാൻ അവരോട് പറഞ്ഞു, സാരമില്ല, നമുക്ക് പുതിയൊരു കാര്യം പരീക്ഷിച്ചുനോക്കാം. ക്രിക്കറ്റ് കമന്ററിയും ക്രിക്കറ്റ് ഷോകളും ഞാൻ ഒരുപാട് ചെയ്തു കഴിഞ്ഞു. ഇനി ഇതൊന്ന് ചെയ്തുനോക്കാം, ഈ ഷോ എങ്ങനെ പോകുന്നുവെന്ന് കാണാമല്ലോയെന്നും പറഞ്ഞതായും സെവാഗ് വ്യക്തമാക്കി.
മത്സരാർത്ഥികൾ തമ്മിൽ ഷോയിൽ ഏറ്റുമുട്ടിയാൽ ഒരു മുതിർന്ന വ്യക്തി എന്ന നിലയിൽ സാഹചര്യം ശാന്തമാക്കാനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും തനിക്ക് കഴിയുമെന്നാണ് സെവാഗിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഈ വിശദീകരണങ്ങൾ കേട്ടിട്ടും മക്കളുടെ സംശയം പൂർണ്ണമായി മാറിയിട്ടില്ലെന്ന് സെവാഗ് ചിരിയോടെ സമ്മതിക്കുന്നത്.
കമന്ററി ബോക്‌സിൽ നിന്ന് റിയാലിറ്റി ഷോ വേദിയിലേക്ക്
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ സ്വന്തമായൊരു വ്യക്തിമുദ്ര പതിപ്പിച്ച വീരേന്ദർ സെവാഗിന് ഇത് കളിക്കളത്തിൽ നിന്നുള്ള മറ്റൊരു വലിയ പരീക്ഷണമാണ്. ഗ്രൗണ്ടിൽ ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന താരം, ക്രിക്കറ്റ് വിശകലനങ്ങളിലും കമന്ററിയിലും തന്റേതായ തമാശരൂപേണയുള്ള ശൈലിയിലൂടെ ആരാധകരുടെ മനംകവർന്നിരുന്നു. എന്നാൽ നാടകീയതയും വിവാദങ്ങളും നിറഞ്ഞ ഒരു റിയാലിറ്റി ഷോയിലെ തർക്കങ്ങൾ കൈകാര്യം ചെയ്യുക എന്നത് തികച്ചും വ്യത്യസ്തമായ വെല്ലുവിളിയാണ്.
Content Highlights: Virender Sehwag is hosting Rise and Fall Season 2, His sons Aryaveer and Vedant warned him about potential public criticism, Sehwag wanted to try something different outside of cricket commentary, He believes he can handle disputes calmly as an elder figure
Published: 25 Sept 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented