പെണ്‍കുഞ്ഞിന്റെ അച്ഛനും അമ്മയുമായ സന്തോഷം പങ്കുവെച്ച് ഗായകന് വിജയ് മാധവും മിനിസ്ക്രീന്‍ താരം ദേവിക നമ്പ്യാരും. യൂട്യൂബ് ചാനലിലൂടെയാണ് മകന് ആത്മജിന് സഹോദരിയെ കിട്ടിയ വിവരം ഇരുവരും അറിയിച്ചത്.
ദേവിക രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരം ജൂണ്‍ മാസത്തിലാണ് ഇരുവരും വെളിപ്പെടുത്തിയത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ ദേവിക യൂട്യൂബിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
സങ്കീര്‍ണമായ പ്രസവമാണ് ദേവികയ്ക്കുണ്ടായതെന്ന് വിജയ് വീഡിയോയില്‍ പറയുന്നുണ്ട്. "ജനുവരി 30നാണ് ഞങ്ങളുടെ ജീവിത്തിലേക്ക് പുതിയ അതിഥി എത്തിയത്. ഞങ്ങള്‍ വലിയ പ്ലാനിങ്ങൊക്കെ നടത്തിയിരുന്നു. പെട്ടി പാക്കിംഗ്, അണ് ബോക്സ്, ഹോസ്പിറ്റല്‍ വ്ളോഗ് അങ്ങനെ പലതും. പക്ഷേ ഒന്നും നടന്നില്ല. രണ്ടാം തീയതി അഡ്മിറ്റ് ആകാനായിരുന്നു പറഞ്ഞിരുന്നത്. പ്രസവം ആറിനോ ഏഴിനോ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വാട്ടര്‍ ബ്രേക്ക് ആയതിനെത്തുടര്‍ന്ന് മുപ്പതാം തീയതി പെട്ടെന്ന് ദേവികയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 'ഇത്തവണ നോര്‍മല്‍ ഡെലിവറി അല്ലായിരുന്നു. ഒരു ദിവസം ഞാന്‍ എയറിലായിരുന്നു, വല്ലാതെ പേടിച്ചുപോയി. ഇപ്പോള്‍ കുഴപ്പമില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി'', എന്ന് വിജയ് മാധവ് വീഡിയോയില്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെ ചില അനുഭവങ്ങളും വേണം, അപ്പോഴാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിക്കുന്നത്'', എന്നായിരുന്നു ദേവികയുടെ മറുപടി.
2022 ജനുവരിയിലാണ് ദേവികയും വിജയിയും വിവാഹിതരായത്. 2023 മാര്‍ച്ചില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. ആത്മജ മഹാദേവ് എന്നാണ് മകന് പേര് നല്‍കിയത്. പെണ്‍കുട്ടികളുടെ പേര് ആണ്‍കുട്ടിക്ക് നല്കി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ പേരിടല്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ആത്മാവില്‍ നിന്നും ജനിച്ചത് എന്നാണ് ആത്മജ എന്ന പേരിന് അര്‍ഥമെന്ന് വ്യക്തമാക്കി ഇരുവരും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: devika nambiar vijay madhav new baby
Published: 03 Feb 2025, 08:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented