ചുരുങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിമാരിലൊരാളാണ് കയാദു ലോഹർ. മലയാളത്തിൽ ഉൾപ്പെടെ ഒട്ടനവധി പ്രമുഖ പ്രൊജക്ടുകളാണ് നിലവിൽ കയാദുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നിർമാതാവ് ആകാശ് ഭാസ്‌കരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഇദയം മുരളിയാണ് ഉടനെ പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ, തന്റെ സ്‌കൂൾ കാലഘട്ടത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും അതിനോട് പ്രതികരിച്ച രീതിയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് കയാദു.
ആദ്യത്തെ രണ്ടുദിവസം ശല്യം അവഗണിച്ചെങ്കിലും, മൂന്നാമത്തെ ദിവസം തനിക്ക് ശക്തമായി പ്രതികരിക്കേണ്ടി വന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ പ്രതികരണത്തിൽ അക്രമികളിൽ ഒരാൾക്ക് പരിക്കേറ്റതായും താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കയാദുവിന്റെ തുറന്നുപറച്ചിൽ.
'ഞാൻ പത്താംക്ലാസിൽ പഠിക്കുന്ന സമയത്ത് വീടിനടുത്ത് ട്യൂഷന് പോകാറുണ്ടായിരുന്നു. വഴിയിൽ വെച്ച് ചില ആൺകുട്ടികൾ എന്നെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ആദ്യം ഞാൻ അത് കാര്യമാക്കാതെ വിട്ടു. രണ്ടാം ദിവസവും കാര്യമായി പ്രതികരിച്ചില്ല. എന്നാൽ, മൂന്നാമത്തെ ദിവസം എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല,' കയാദു പറഞ്ഞു.
'ഞാൻ അത്രയധികം അസ്വസ്ഥയും ദേഷ്യത്തിലുമായിരുന്നു. കൈയിൽ കിട്ടിയ കല്ലെടുത്ത് ഞാൻ അവരുടെ നേർക്ക് എറിഞ്ഞു. അത് അവരിലൊരാളുടെ തലയിൽ കൊണ്ടു.. അവന്റെ തല പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. അതോടെ ഞാൻ അവിടെനിന്നും പോന്നു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല', നടി ഓർത്തെടുത്തു.
'അത് വളരെ അക്രമാസക്തമായ ഒരു രീതിയായിരുന്നു. ഒരാളുടെ തല കല്ലെറിഞ്ഞ് പൊട്ടിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ആ സമയത്ത് എനിക്ക് ചെയ്യാൻ തോന്നിയത് അതാണ്. അത് ചെയ്യുകയും ചെയ്തു. കാഴ്ചയിൽ ശാന്തപ്രകൃതക്കാരിയെന്ന് തോന്നുമെങ്കിലും എപ്പോഴും പ്രതികരിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ആരെങ്കിലും തെറ്റ് ചെയ്താൽ നമ്മൾ മിണ്ടാതിരിക്കരുത്, അതിന് തക്കതായ മറുപടി നൽകണം,' കയാദു കൂട്ടിചേർത്തു.
Content Highlights: South Indian actress Kayadu Lohar shared a shocking childhood incident of reacting strongly against eve-teasers during her school days. While attending tuition classes in the 10th standard, she was constantly harassed by a group of boys on her way. After ignoring the harassment for two days, she lost her patience on the third day and threw a stone at one of the abusers in anger. The stone hit his head, causing severe bleeding, after which she immediately left the spot without looking back. Reflecting on the incident, Kayadu stated that while violence is not justifiable, women must speak up and react aggressively against wrongdoers instead of staying silent
Published: 30 Jun 2026, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented