
വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് പോകുന്നത് ചിലപ്പോഴെല്ലാം നമുക്ക് തലവേദനയുണ്ടാക്കാറുണ്ട്. നേരത്തെ പറഞ്ഞുവെച്ചതില്‍നിന്ന് അല്‍പം സമയം കൂടുതല്‍ എടുക്കുന്നതോ അതല്ലെങ്കില്‍ വാഹനത്തിന്റെ തകരാറുകളോ നമ്മളെ വലക്കാറുണ്ട്. എന്നാല്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഒരു കാര്‍ യാത്രയെ കുറിച്ചുള്ള കുറിപ്പ് എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യാത്രക്കാരി.
അബ്ദുല്‍ ഖാദര്‍ എന്ന ഡ്രെവര്‍ യൂബറിനുള്ളില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെ ഒരു കിടപ്പുമുറിയിലെ സൗകര്യങ്ങളുമായാണ് ആകാന്‍ഷ ഷേണായ് എന്ന യാത്രക്കാരി ഉപമിച്ചിരിക്കുന്നത്. മുന്‍സീറ്റുകള്‍ക്ക് പിന്നിലായി ഷെല്‍ഫുകളും ഹോള്‍ഡറുകളും ഘടിപ്പിച്ചിരിക്കുന്ന കാറില്‍ പാനീയങ്ങളും വെള്ളക്കുപ്പികളും ചിപ്‌സ് പോലുള്ള ലഘുഭക്ഷണങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളും അത്യാവശ്യമായിവേണ്ട മരുന്നുകളും ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കാറിനുള്ളില്‍ ഉള്ളതെന്ന് ആകാന്‍ഷ കുറിപ്പില്‍ പറയുന്നു. കാറിനുള്ളില്‍ ഒരു വേസ്റ്റ് ബിന്നുമുണ്ട്. ഈ സൗകര്യങ്ങളെല്ലാം സൗജന്യമാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
യാത്രക്കാരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു ഫീഡ്ബാക്ക് ഡയറിയുമുണ്ട്. തന്നെ കുറിച്ച് വന്ന ഒരു വാര്‍ത്തയുടെ പത്ര കട്ടിങ്ങും ഡ്രൈവറുടെ സീറ്റിന് മുകളിലായി വെച്ചിട്ടുണ്ട്.
എക്‌സിലെ ഈ കുറിപ്പിനും ചിത്രങ്ങള്‍ക്കും താഴെ നിരവധി പേരാണ് ഡ്രൈവറെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഒരു വീടിന്റെ അനുഭവം നല്‍കുന്ന യാത്രയാണ് ഇതെന്നും അടുത്ത തവണ ഈ യൂബര്‍ തന്നെ ബുക്ക് ചെയ്യുമെന്നും ഒരാള്‍ കമന്റ് ചെയ്തു. ഡ്രൈവറുടെ അര്‍പ്പണബോധം പ്രശംസിക്കേണ്ടതാണ് എന്നായിരുന്നു മറ്റൊരു കമന്റ്. ഈ കാറിലെ യാത്രയ്ക്ക് കൂടുതല്‍ പണം നല്‍കിയാലും നഷ്ടമാകില്ല എന്നും കമന്റുണ്ട്. എന്നാല്‍ ഇത്രയും സാധനങ്ങള്‍ ഒരു കാറില്‍വെയ്ക്കുന്നത് അപകടമാണെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കമന്റുകളുണ്ട്.
Content Highlights: delhi cab with free snacks and drinks viral video
Published: 28 Apr 2025, 11:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented