ഇറാനെതിരേയുള്ള ഇസ്രയേലിന്റേയും അമേരിക്കയുടേയും സംയുക്ത ആക്രമണത്തെ തുടർന്ന് ഒട്ടേറെ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും തടസപ്പെട്ടിരുന്നു. എന്നാൽ ഈ പ്രതിസന്ധിക്കിടയിലും ലാത്വിയയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്ത ഒരു യുവതിക്ക് ലഭിച്ചത് അവിശ്വസനീയമായ ഒരു അനുഭവമാണ്. ഒരു വിമാനത്തിൽ മറ്റ് യാത്രക്കാരൊന്നുമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞു എന്നതാണ് ആ അനുഭവം!

To advertise here,

ഇംഗ്ലീഷ് അധ്യാപികയായ മറീന ഗില്ല എന്ന യുവതിയാണ് തന്റെ യാത്രയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താൻ മാത്രമാണ് വിമാനത്തിലെ ഏക യാത്രക്കാരി എന്ന് അവർ യാത്രയ്ക്കിടയിലാണ് മനസിലാക്കിയത്. നിരനിരയായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ വീഡിയോയിൽ കാണാം. ഇതൊരു വിഐപി ഫ്‌ളൈറ്റ് പോലെയാണ് തോന്നിയതെന്നും അവർ കുറിച്ചു.

ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. സൗജന്യമായി ഒരു പ്രൈവറ്റ് ജെറ്റ് ലഭിച്ചത് പോലെുള്ള അനുഭവമാണ് ഇതെന്ന് പലരും കുറിച്ചു. 'ദുബായിയിലേക്ക് ഒരു പ്രൈവറ്റ് ജെറ്റ് കിട്ടി' എന്ന രീതിയിൽ വീഡിയോയുടെ പേര് മാറ്റണമെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിമാനത്തിനുള്ളിലെ സ്വകാര്യതയും ഒരു ആഡംബര വിമാനത്തിൽ യാത്ര ചെയ്യുന്നത് പോലെയാകും എന്നതായിരുന്നു മറ്റു ചിലരുടെ കമന്റുകൾ.