പാഴ്‌വസ്തുക്കള്‍ കൊണ്ട് നമ്മള്‍ പല സാധനങ്ങളുമുണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ റോഡരികില്‍ കിടന്ന കല്ലുകൊണ്ട് ക്ലോക്കുണ്ടാക്കി 5000 രൂപയ്ക്ക് വിറ്റ ഡല്‍ഹി സ്വദേശിയായ യുവാവിന്റെ ഐഡിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇതിന്റെ വീഡിയോ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

To advertise here,

ആദ്യം പാറക്കല്ല് വേറൊരാളുടെ സഹായത്തോടെ അരികുകളൊക്കെ മിനുക്കി ഭംഗിയാക്കിയെടുത്തു. അതിനുശേഷം കഴുകി വൃത്തിയാക്കി. പെയിന്റ് അടിക്കുകയും പോളിഷ് ചെയ്യുകയും ചെയ്തു. ക്ലോക്കിന്റെ സൂചികളും ബാറ്ററിയും ഘടിപ്പിക്കാനായി പ്രത്യേക ദ്വാരമുണ്ടാക്കി. ഒടുവില്‍ സൂചിയും ബാറ്ററിയും ഘടിപ്പിച്ചതോടെ മനോഹരമായ ക്ലോക്കായി മാറി.

പിന്നീട് അത് വില്‍ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. തിരക്കുള്ള സ്ഥലത്ത് കൊണ്ടുപോയി ക്ലോക്ക് പ്രദര്‍ശിപ്പിച്ചെങ്കിലും ആരും ആദ്യം വാങ്ങാന്‍ തയ്യാറായില്ല. 460 രൂപ വരെ പറഞ്ഞ് നോക്കിയിട്ടും ആരും വാങ്ങിയില്ല. കൈ കൊണ്ട് കല്ലില്‍ നിര്‍മിച്ചെടുത്ത ക്ലോക്കാണെന്ന് പറഞ്ഞപ്പോള്‍ ഒരു വ്യക്തി യുവാവിനെ സമീപിച്ചു. താത്പര്യത്തോടെ വില ചോദിച്ചു. അപ്പോള്‍ 5000 രൂപ

എന്ന് യുവാവ് മറുപടി പറയുന്നതും വീഡിയോയിലുണ്ട്. അയാള്‍ ആ ക്ലോക്ക് വാങ്ങുകയും ചെയ്തു.

'കല്ലില്‍ നിന്ന് പണം' എന്ന ക്യാപ്ഷനോടെയാണ് യുവാവ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. '5000 രൂപ വളരെ കുറഞ്ഞുപോയി' എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. ഈ ഐഡിയയ്ക്ക് ഇത്രയും പണം കിട്ടിയാല്‍ പോരെന്നും ആളുകള്‍ പറയുന്നു.