എത്രയൊക്കെ ഫിറ്റ്നെസ്സ് കൈവരിച്ചാലും അത് പര്യാപ്തമല്ലെന്ന ചിന്തയും അപകര്ഷതാബോധവും വ്യക്തികളെ വേട്ടയാടുന്നു.

ഒരുപക്ഷെ, കോവിഡിന് ശേഷമായിരിക്കും ജീവിതശൈലിയുടെ ഭാഗമായി ജിം എന്ന വാക്കുകൂടി കൂട്ടിച്ചേർക്കപ്പെട്ടത്. ആരോഗ്യത്തിലും ഫിറ്റ്നെസ്സിലും ആളുകൾ അത്രമേൽ ശ്രദ്ധിക്കാൻ തുടങ്ങിയത് അവിടെ മുതലാണ്. എന്നാൽ ജിം ജീവിതത്തിൽ അച്ചടക്കവും ഫിറ്റ്നെസ്സും ശാരീരികക്ഷമതയും കൊണ്ടുവന്നെങ്കിലും അധികമാരും ചർച്ച ചെയ്യാത്ത അത്ര സുഖകരമല്ലാത്ത ഒരു യാഥാർഥ്യം ജിം സംസ്കാരത്തിന് പിന്നിലുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ നടന്ന ചർച്ചകളിലാണ് ജിമ്മുകളിൽ പതിവായി പോകുന്നവർ ഇരുണ്ട വശം വെളിപ്പെടുത്തിയത്.
ജിമ്മുകൾ അണുബാധകളുടെ താവളമാണെന്നാണ് ചച്ചകളിൽ പങ്കെടുത്ത പലരും ചൂണ്ടിക്കാണിച്ചത്. ജിമ്മിൽ വരുന്നവർ ഉപയോഗിച്ച ശേഷം മെഷീനുകൾ തുടച്ചു വൃത്തിയാക്കാറില്ലെന്നാണ് പ്രധാന ആരോപണം. ഒരു ഉപകരണം ഉപയോഗിക്കുന്നത് പല ആളുകളാണ്. അതിനാൽ തന്നെ വിയർപ്പുൾപ്പെടെ തുടക്കാതെ പോകുന്നത് അണുബാധകൾക്ക് കാരണമാകും. പലരും സ്വന്തമായി ടൗവലുകൾ കരുതിയും ഉപകരണങ്ങൾ തുടച്ചുമാണ് വ്യായാമം ചെയ്യുന്നത്. ഇതിൽ മടുത്ത് വീട്ടിൽ തന്നെ ഡെംബെല്ലുകളും സാൻഡ്ബാഗുകളും ഉപയോഗിച്ച് വർക്കൗട്ട് ചെയ്യാൻ തുടങ്ങിയവരും കുറവല്ല. ബാത്റൂം ഉപയോഗിച്ചതിന് ശേഷം 70 ശതമാനത്തോളം പുരുഷന്മാരും കൈ കഴുകാറില്ല എന്ന ഒരു ഉപയോക്താവിന്റെ വെളിപ്പെടുത്തൽ ജിമ്മുകളിലെ ശുചിത്വത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതായിരുന്നു.
കടുത്ത വ്യായാമം ശാരീരിക അസ്വസ്ഥതകളിലേക്ക് നയിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു. ശരിയായ രീതിയിൽ വർക്കൗട്ട് ചെയ്താൽ പോലും സന്ധികളിലും ടെൻഡോണുകളിലും ഉണ്ടാകുന്ന വിട്ടുമാറാത്ത വേദനയും എപ്പോഴും അനുഭവപ്പെടുന്ന ക്ഷീണവും ഫിറ്റ്നെസ്സ് പ്രേമികളെ അലട്ടുന്നുണ്ട്.
മറ്റൊന്ന് സമയക്കുറവാണ്. ജോലി കഴിഞ്ഞ് ജിമ്മിൽ പോയി മടങ്ങിയെത്തി വീണ്ടും പാചകവും വീട്ടുജോലികളും ചെയ്യേണ്ടി വരുന്നത് കടുത്ത മാനസിക-ശാരീരിക സമ്മർദ്ദമുണ്ടാക്കുന്നു. ഒരു ദിവസം പോലും ജിമ്മിൽ പോകാതിരുന്നാൽ താൻ ദുർബലനാകുകയാണെന്ന തോന്നൽ മൂലമുണ്ടാകുന്ന വർക്കൗട്ട് അഡിക്ഷൻ കാരണം ഇടവേളകൾ എടുക്കാൻ പോലും പലർക്കും കഴിയാറില്ല.
ജിം സംസ്കാരം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളായിരുന്നു ചർച്ചയിലെ മറ്റൊരു വിഷയം. എൻഡോർഫിൻ റിലീസിന് അടിമപ്പെടുന്നതിലൂടെ വ്യക്തിപരമായ പല കാര്യങ്ങളും ആളുകൾക്ക് നഷ്ടപ്പെടുന്നു. കൂടാതെ മറ്റുള്ളവരുടെ ശരീരഘടനയുമായി തങ്ങളുടെ ശരീരത്തെ നിരന്തരം താരതമ്യം ചെയ്യുന്നത് ബോഡി ഡിസ്മോർഫിയ എന്ന അവസ്ഥയിലേക്ക് ആളുകളെ തള്ളിയിടുന്നു. എത്രയൊക്കെ ഫിറ്റ്നെസ്സ് കൈവരിച്ചാലും അത് പര്യാപ്തമല്ലെന്ന ചിന്തയും അപകർഷതാബോധവും വ്യക്തികളെ വേട്ടയാടുന്നു.അതേസമയം, പരാതികൾക്കിടയിലും ജിം ജീവിതം തങ്ങളുടെ ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും കാര്യമായി മെച്ചപ്പെടുത്തിയെന്ന് സാക്ഷ്യപ്പെടുത്തുന്നവരുമുണ്ട്.
Content Highlights: Over 70% of men reportedly do not wash hands after using the bathroom, raising major gym hygiene concerns., Shared gym equipment can harbor staph infections, ringworm, lice, and viral warts due to lack of cleaning., Psychological tolls of fitness include body dysmorphia, constant comparison, and workout addiction., Physical exhaustion and time management challenges affect daily routines for after-work gym goers.
Published: 17 Aug 2026, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented