വേര്പിരിഞ്ഞാല് പകുതി സ്വത്ത് കിട്ടില്ലെന്നും ഇതില് പറയുന്നുണ്ട്

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റൊഡ്രിഗസും തങ്ങളുടെ ദീർഘകാല പ്രണയത്തിനൊടുവിൽ പോർച്ചുഗലിലെ കാസ്‌കൈസിൽ വെച്ച് വിവാഹിതരായി. ഇതിന് പിന്നാലെയാണ് ഇവരുടെ വിവാഹ സർട്ടിഫിക്കറ്റിലെയും പ്രീ-നപ്ഷ്യൽ കരാറിലെയും കൂടുതൽ സാമ്പത്തിക നിബന്ധനകൾ പുറത്തുവന്നത്. ബില്യൺ കണക്കിന് ഡോളർ ആസ്തിയുള്ള റൊണാൾഡോ, ഭാവിയിൽ ഇരുവരും വേർപിരിയുകയാണെങ്കിൽ ജോർജിനയ്ക്ക് ലഭിക്കേണ്ട സാമ്പത്തിക സുരക്ഷിതത്വം മുൻകൂട്ടി ഉറപ്പുവരുത്തിയാണ് ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
പോർച്ചുഗീസ് നിയമപ്രകാരം 'സെപ്പറേഷൻ ഓഫ് പ്രോപ്പർട്ടി' ക്ലോസിലാണ് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പ്രകാരം പരസ്പരം സ്വത്തുക്കൾ പങ്കുവെക്കപ്പെടില്ല: അതായത് ഈ നിയമപ്രകാരം വിവാഹത്തിന് മുൻപോ വിവാഹശേഷമോ റൊണാൾഡോയോ ജോർജിനയോ സമ്പാദിക്കുന്ന സ്വത്തുക്കൾ, നിക്ഷേപങ്ങൾ, വരുമാനം എന്നിവയൊക്കെ അതത് വ്യക്തികളുടെ മാത്രമായിരിക്കും.
വേർപിരിഞ്ഞാൽ പകുതി സ്വത്ത് കിട്ടില്ലെന്നും ഇതിൽ പറയുന്നുണ്ട്. സാധാരണയായി ചില വിദേശ രാജ്യങ്ങളിൽ വിവാഹമോചനം നടക്കുമ്പോൾ പങ്കാളിയുടെ മൊത്തം സ്വത്തിന്റെ 50 ശതമാനം ലഭിക്കാറുണ്ട്. എന്നാൽ റൊണാൾഡോയുടെ ഏകദേശം 275 മില്യൺ ഡോളറിന്റെ ശതകോടികളുടെ സാമ്രാജ്യത്തിൽ ഈ വിഭജനം ബാധകമാകില്ല.
ജോർജ്ജീനയ്ക്കുള്ള ആജീവനാന്ത സംരക്ഷണം ഉറപ്പുവരുത്തിയാണ് കരാർ തയ്യാറാക്കിയിരിക്കുന്നത്. തന്റെ സ്വത്തുക്കൾ സുരക്ഷിതമാക്കുമ്പോഴും ജോർജിനയ്ക്കും മക്കൾക്കും യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന കൃത്യമായ കരുതൽ റൊണാൾഡോ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും വേർപിരിയുകയാണെങ്കിൽ ജോർജിനയ്ക്ക് ആജീവനാന്ത ചെലവുകൾക്കായി മാസം തോറും 1,00,000 യൂറോ (ഏകദേശം 90 ലക്ഷത്തിലധികം രൂപ) നൽകണം. സ്പെയിനിലെ മാഡ്രിഡിൽ ('ലാ ഫിങ്ക' ഏരിയയിലെ) റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള, 5.6 മില്യൺ ഡോളർ (ഏകദേശം 46 കോടി രൂപ) വിലമതിക്കുന്ന ആഡംബര ബംഗ്ലാവിന്റെ പൂർണ ഉടമസ്ഥാവകാശം ജോർജിനയ്ക്ക് ലഭിക്കും. മക്കളുടെ സംരക്ഷണം കുഞ്ഞുങ്ങളുടെ പരിചരണത്തിനും അവരുടെ ആഡംബര ജീവിതരീതികൾ മാറ്റമില്ലാതെ തുടരുന്നതിനുമായി പ്രതിമാസം വലിയൊരു തുക ചൈൽഡ് സപ്പോർട്ടായും റൊണാൾഡോ നൽകേണ്ടിവരും.
എന്തുകൊണ്ട് ഇങ്ങനെയൊരു കരാർ?
ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഈവ, മാറ്റിയോ എന്നിവർ സറോഗസിയിലൂടെയാണ് ജനിച്ചതെങ്കിലും, റൊണാൾഡോയുമായുള്ള ബന്ധത്തിനുശേഷം ഇവരുടെയടക്കം അഞ്ച് മക്കളുടെയും നിയമപരമായ അമ്മയായി ജോർജിനയാണ് പ്രവർത്തിക്കുന്നത്. ശതകോടീശ്വരന്മാരായ കായികതാരങ്ങളും പ്രമുഖരും തങ്ങളുടെ ഭാവിയും കുടുംബത്തിന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ചെയ്യുന്ന സാധാരണ നിയമനടപടി മാത്രമാണിതെന്നാണ് വിലയിരുത്തൽ.
സ്വന്തം ബ്രാൻഡും കോടികളുടെ ബിസിനസ്സും
റൊണാൾഡോ ജോർജിനയെ ആദ്യം കണ്ടുമുട്ടുമ്പോൾ അവർ ഒരു സാധാരണ സെയിൽസ് അസിസ്റ്റന്റായിരുന്നു, റൊണാൾഡോ ആകട്ടെ അവിടെ വസ്ത്രങ്ങളും മറ്റും വാങ്ങാനെത്തിയ ഒരു വിഐപി കസ്റ്റമറും. എന്നാൽ പിന്നീട്
സ്വന്തം ബ്രാൻഡും കോടികളുടെ ബിസിനസ്സും കെട്ടിപ്പെടുത്തിയ വ്യക്തിയാണ് ജോർജ്ജീന. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി എന്ന വിലാസത്തിൽ മാത്രം ഒതുങ്ങിനിന്നില്ല. തന്റേതായ ശൈലിയും ബ്രാൻഡും കെട്ടിപ്പടുത്തി ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ളുവൻസർമാരിൽ ഒരാളായി അവർ വളർന്നു. ഇൻസ്റ്റഗ്രാമിൽ 70 ദശലക്ഷത്തിലധികം പിന്തുടർച്ചക്കാരുള്ള ജോർജിനയ്ക്ക് വാണിജ്യ സംരംഭങ്ങൾ, മോഡലിംഗ്, ഡിജിറ്റൽ ബ്രാൻഡിങ് ഫാഷൻ മാധ്യമ രംഗങ്ങളിൽ സ്വന്തമായി ശക്തമായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇവർ ആഗോള ഡിജിറ്റൽ ഇൻഫ്ളുവൻസിംഗ് മേഖലയിൽ മുൻനിരയിലാണ്. ഷ്വോൺ പോൾ ഗോട്ടിയെ, ഷോപ്പാഡ്, ഗെസ്, ഷാർലറ്റ് ടിൽബറി, കൽസെഡോണിയ തുടങ്ങി ലോകോത്തര ആഡംബര ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്.വോഗ്, ഹാർപേഴ്‌സ് ബസാർ, എൽ തുടങ്ങിയ അന്താരാഷ്ട്ര ഫാഷൻ മാഗസിനുകളുടെ കവർ ഗേളായും ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യക്തിഗത ഇൻഫ്ളുവൻസിംഗിനപ്പുറം ബിസിനസ്സ് നിക്ഷേപങ്ങളിലും ജോർജിന സജീവമാണ്. 2019-ൽ മാഡ്രിഡ് ആസ്ഥാനമായി ആരംഭിച്ച 'ഇൻസ്പാരിയ' എന്ന ഹെയർ ട്രാൻസ്പ്ലാന്റ് ക്ലിനിക് ശൃംഖലയുടെ സംയുക്ത ഉടമസ്ഥതയിൽ ഇവർ പങ്കാളിയാണ്. കൂടാതെ ഫാഷൻ ബ്രാൻഡുകളുമായുള്ള കോർപ്പറേറ്റ് പങ്കാളിത്തത്തിലൂടെയും സ്വന്തം ക്ലോത്തിങ് ലൈനുകളിലൂടെയും അവർ തന്റേതായ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്.
Content Highlights: Cristiano Ronaldo and Georgina Rodriguez got married in Cascais, Portugal., The couple registered their marriage under the 'separation of property' clause., Georgina will receive a monthly allowance of €100,000 and the Madrid mansion in case of separation., Georgina Rodriguez has built her own multi-million dollar brand and influencer empire.
Published: 14 Aug 2026, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented