മുൻ ബോളിവുഡ് താരവും മിസ് ഇന്ത്യയുമായിരുന്ന സെലീന ജെയ്റ്റിലി കഴിഞ്ഞ നവംബറിൽ ഭർത്താവ് പീറ്റർ ഹാഗിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മുംബൈയിലെ കോടതിയിൽ ഹർജി നൽകിയിരുന്നു. വർഷങ്ങളോളം നീണ്ട ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനമാണ് പീറ്ററിനെതിരെ സെലീന ആരോപിച്ചത്.
ഇപ്പോഴിതാ ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടി. തന്റെ മക്കളെ കാണാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ ഒക്ടോബർ പതിനൊന്നിന് അയൽവാസികളുടെ സഹായത്തോടെയാണ് താൻ ഓസ്ട്രിയയിലെ വീട്ടിൽ നിന്നും രക്ഷപ്പെട്ടതെന്നും സെലീന പറയുന്നു. ഓസ്ട്രിയൻ കോടതി മക്കളുടെ ഗാർഡിയൻഷിപ്പിൽ സംയുക്ത അവകാശം നൽകിയിട്ടുണ്ടെങ്കിലും മക്കളുമായി സംസാരിക്കാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അന്ന് ഓസ്ട്രിയയിൽ നിന്ന് രക്ഷപ്പെടുമ്പോൾ തന്റെ ബാങ്ക് അക്കൗണ്ടിൽ വളരെ കുറഞ്ഞ പൈസയാണുണ്ടായിരുന്ന. ശേഷിച്ച ജീവിതം നയിക്കാൻ ആ പൈസ മാത്രം കൈയിൽ കരുതി ഇന്ത്യയിലേക്ക് മടങ്ങാൻ താൻ നിർബന്ധിതയായെന്നും അവർ പറയുന്നു.
15-ാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് ഓർഡർ ചെയ്ത സമ്മാനം സ്വീകരിക്കാൻ എന്ന വ്യാജേന ഭർത്താവ് വിവാഹമോചന നോട്ടീസ് കൈപ്പറ്റാൻ പോസ്റ്റ് ഓഫീസിൽ എത്തിച്ചതിനെ കുറിച്ചും അവർ കുറിച്ചു. 2004-ൽ താൻ സമ്പാദിച്ച മുംബൈയിലെ ഫ്‌ളാറ്റ് തട്ടിയെടുക്കാൻ ഭർത്താവ് ശ്രമിക്കുന്നു. അതിൽ പ്രവേശിക്കാൻപോലും കോടതിയെ സമീപിക്കേണ്ടി വന്നുവെന്നും സെലീന വ്യക്തമാക്കി.
മക്കൾക്ക് തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞുനൽകി അവരെ ബ്രെയ്ൻവാഷ് ചെയ്യുകയാണെന്നും നടി പറയുന്നു. ജോയിന്റ് കസ്റ്റഡി നിലനിർത്തണമെങ്കിൽ ഓസ്ട്രിയയിലെ ഏതെങ്കിലും ചെറിയ ഗ്രാമത്തിൽ ക്ലീനറായോ സൂപ്പർമാർക്കറ്റിലോ ജോലി ചെയ്യണമെന്ന് തന്നെ ഭർത്താവ് പരിഹസിച്ചതായും അവർ വെളിപ്പെടുത്തുന്നു.
പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും മുംബൈയിലെ തന്റെ വീട് ഹാഗ് പ്രവേശിക്കുന്നത് വിലക്കണമെന്നും അവർ കോടതിയിൽ അഭ്യർഥിച്ചിട്ടുണ്ട്. കൂടാതെ ഭർത്താവ് കാരണം വരുമാനത്തിൽ സംഭവിച്ച നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ പീറ്റർ ഹാഗിന് നോട്ടീസ് അയച്ച കോടതി ജനുവരി 27-ന് വീണ്ടും കേസ് പരിഗണിക്കും. ഓസ്ട്രിയൻ വ്യവസായിയും ഹോട്ടൽ രംഗത്തെ പ്രമുഖനുമായ പീറ്റർ ഹാഗും സെലീന ജെയ്റ്റിലിയും 2010-ലാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് ആൺമക്കളുണ്ട്.
Content Highlights: celina jaitly says she was served divorce notice on the pretext of anniversary gift
Published: 14 Jan 2026, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented