കുട്ടികളുടെ കാതുകുത്തുന്നതിന്റെ നിരവധി വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. വേദന സഹിക്കാനാകാതെ കരയുന്ന കുഞ്ഞുങ്ങളേയും അതു കണ്ട് കണ്ണടയ്ക്കുന്ന അമ്മയുടേയുമെല്ലാം വീഡിയോ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

To advertise here,

അനിയത്തിയുടെ കാത് കുത്തുമ്പോള്‍ ആ വേദന കണ്ടുനില്‍ക്കാനാകാതെ തിരിഞ്ഞിരിക്കുന്ന സഹോദരനാണ് ഈ വീഡിയോയിലുള്ളത്. കണ്ണ് പൊത്തി, ചെവിയും അടച്ചുപിടിച്ചാണ് ചേട്ടന്‍ ഇരിക്കുന്നത്. 

അഞ്ജു മരിയ എന്ന അമ്മയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ടമാറയെന്ന സഹോദരിയും ഇസഹാക്ക് എന്ന സഹോദരനുമാണ് ഈ വീഡിയോയിലുള്ളത്.

ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതാണ് സഹോദര സ്‌നേഹമെന്നും സഹോദരനായാല്‍ ഇങ്ങനെ ചെയ്യണം എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.