
കുട്ടിക്കാലം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ആ കാലത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാകും മിക്കവരും. മഴ നനഞ്ഞ് സ്കൂളിലേക്ക് ഓടാനും വഴിയിലെ മാവില്‍ കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്താനുമെല്ലാം ഒരിക്കല്‍ കൂടി കഴിഞ്ഞിരുന്നെങ്കിലെന്ന് നമ്മള് ആശിച്ചുപോകും. പരസ്പരം സ്നേഹിച്ചും കളിച്ചും പിണങ്ങിയുമെല്ലാം കഴിഞ്ഞിരുന്ന ആ കാലത്ത് നമ്മള് നിഷ്കളങ്കരായ കുട്ടികളായിരുന്നു.
അത്തരത്തില്‍ സ്നേഹവും വാത്സല്യവും നിറഞ്ഞുനില്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നത്. ഒരു ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴമാണ് ആ വീഡിയോയില്‍ കാണുന്നത്.
കുസൃതി കാണിച്ച് അമ്മയോട് പിണങ്ങിയ അനിയത്തി കുട്ടിക്ക് ചേട്ടന് ഭക്ഷണം വാരികൊടുക്കുന്നതാണ് വീഡിയോ. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്കുന്നതു പോലെത്തന്നെയാണ് ചേട്ടന് അനിയത്തിക്ക് വാരിക്കൊടുക്കുന്നത്. അമ്മ വീഡിയോ എടുക്കുന്നത് കണ്ട് അവന് നിഷ്കളങ്കമായി ചിരിക്കുന്നതും കുഞ്ഞിപ്പെണ്ണിന്റെ കള്ളക്കരച്ചിലുമെല്ലാം വീഡിയോയില്‍ കാണാം.
സ്നേഹ വിഷ്ണു എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതുവരെ ഏഴു ലക്ഷം പേര് കണ്ടു. ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ ലൈക്കും ചെയ്തു. ഏട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹം വിവരിക്കാന്‍ വാക്കുകളില്ലെന്നും കോടികള്‍ കൊടുത്താല്‍ കിട്ടുമോ ഈ സന്തോഷമെന്നും ആളുകള്‍ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: brother feeding his sister viral video
Published: 27 Jun 2023, 10:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented