ബ്രിട്ടീഷുകാരനായ ഒരു വ്യക്തി ലണ്ടൻ തെരുവുകളിൽ ഇളനീർ വിൽക്കുന്നതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ഇളനീർ ചെത്തി നൽകുന്നതും ഹിന്ദി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. കാറിന്റെ പിന്നിൽ പ്രത്യേകമായി സജ്ജീകരിച്ചിടത്ത് ഇളനീർ വെച്ചാണ് വിൽപ്പന.
ഹിന്ദിയിൽ വിളിച്ചുപറഞ്ഞുകൊണ്ട് ആവശ്യക്കാരെ ആകർഷിക്കുന്നത് വീഡിയോയിൽ കാണാം. ശുദ്ധമായ ഇളനീർ വെള്ളമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ഒരു ഉപഭോക്താവിനോട് എടുത്തോളൂ എന്ന് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ കച്ചവടക്കാർ പ്രത്യേക ശബ്ദത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് സമാനമായി വേഗം വേഗം എന്ന് ഉറക്കെ വിളിച്ചു പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. ഇതിനോടകം 11 ലക്ഷത്തിലധികം പേർ കണ്ട വീഡിയോയ്ക്ക് 44,000-ത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. രസികൻ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ബ്രിട്ടീഷുകാർ പോലും ഇപ്പോൾ ഹിന്ദി പഠിക്കുകയാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ഒരു ആധാർ കാർഡ് കൊടുക്കൂവെന്ന് മറ്റൊരാളും കുറിച്ചു.
Content Highlights: British Man Selling Fresh Coconut Water in London Goes Viral
Published: 21 May 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented