ആവശ്യമുള്ള സാധനങ്ങൾ

To advertise here,

കാരറ്റ്: മൂന്നുനാലെണ്ണം (ഗ്രെയ്റ്റ് ചെയ്തത്)
ഇളനീർക്കാമ്പ്: ഒരു കപ്പ് (ചെറിയ കഷണങ്ങളാക്കിയത്)
ഇളനീർവെള്ളം: അരക്കപ്പ്
പാൽ: ഒരുലിറ്റർ (നന്നായി തിളപ്പിച്ചത്)
പഞ്ചസാര: ആവശ്യത്തിന് (ഏകദേശം മുക്കാൽക്കപ്പ്)
മിൽക്മെയ്ഡ് (Condensed Milk): മൂന്നുനാല് ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി: അരടീസ്പൂൺ
നെയ്യ്: രണ്ട് ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ്, മുന്തിരി: ആവശ്യത്തിന് (വറുത്തിടാൻ)

തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ നെയ്യ് ചൂടാക്കി ഗ്രെയ്റ്റ് ചെയ്ത കാരറ്റ് ചേർക്കുക. കാരറ്റിന്റെ പച്ചമണം മാറി നന്നായി വഴന്നുവരുന്നതുവരെ ഇളക്കുക.
വഴറ്റിയ കാരറ്റിലേക്ക് തിളപ്പിച്ച പാലൊഴിച്ച് നന്നായി ഇളക്കണം. പാൽ പകുതിയോളം വറ്റി കുറുകിവരുന്നതുവരെ ചെറിയ തീയിൽ വേവിക്കുക.
ഇതിലേക്ക് പഞ്ചസാരയും മിൽക്മെയ്ഡും ചേർത്ത് നന്നായി യോജിപ്പിക്കണം. പായസം നന്നായി കുറുകിവരുമ്പോൾ, മുറിച്ചുവെച്ചിരിക്കുന്ന ഇളനീർക്കാമ്പും ഇളനീർവെള്ളവും ചേർക്കുക (ഇളനീർ ചേർത്തശേഷം കൂടുതൽ നേരം തിളപ്പിക്കരുത്). ശേഷം ഏലയ്ക്കാപ്പൊടി ചേർത്തിളക്കി തീ ഓഫ് ചെയ്യാം. ബാക്കിയുള്ള നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് ചേർക്കാം.