ആവശ്യമായ സാധനങ്ങൾ:
കരിക്കിന്റെ കാമ്പ് : ഒന്നരക്കപ്പ്
കരിക്കിൻ വെള്ളം : ഒരു ലിറ്റർ
പാൽ : അര ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക് : മുക്കാൽ കപ്പ്
ചൈനാഗ്രാസ് : 10 ഗ്രാം
പഞ്ചസാര : രണ്ട് ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരുകപ്പ് കരിക്കിൻ വെള്ളത്തിൽ ചൈനാഗ്രാസ് ഇട്ട് അരമണിക്കൂർ കുതിരാൻ വയ്ക്കുക.
കരിക്കിൻ കാമ്പ് കഷണങ്ങളാക്കി അതിൽ ഒരുകപ്പ് കരിക്കിൻ വെള്ളം ഒഴിച്ച് നന്നായി ഇളക്കിയോജിപ്പിക്കണം.
ഒരു പാനിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ചുവരുമ്പോൾ കുതിർത്തുവച്ച ചൈനാഗ്രാസ് ഇതിൽ ചേർത്ത് അലിയിച്ചെടുക്കാം.
ഇതിലേക്ക് മുക്കാൽകപ്പ് കണ്ടൻസ്ഡ് മിൽക്കും പഞ്ചസാരയും ചേർത്ത് ഇളക്കണം.
നേരത്തേ യോജിപ്പിച്ചുവച്ച കരിക്കുകഷണങ്ങളും കരിക്കിൻവെള്ളവും ഇതിലേക്ക് ഒഴിച്ച് തിളപ്പിച്ച് തീയിൽ നിന്നിറക്കുക.
ഫ്രിഡ്ജിൽവച്ച് രണ്ടുമണിക്കൂർ തണുപ്പിച്ചാൽ ഉഗ്രൻ ഇളനീർ പുഡ്ഡിങ് റെഡി.
Content Highlights: Learn how to make a delicious and refreshing tender coconut pudding at home with simple ingredients. A perfect dessert for any occasion!
Published: 21 Feb 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented