ഇളനീരും ഇളനീർവെള്ളവും എവിടെ കണ്ടാലും കുടിച്ചുനോക്കാത്തവർ കുറവാണ്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍ തുടങ്ങി ഇളനീർ നൽകുന്ന ആരോഗ്യ ഗുണങ്ങളാണ് പലരേയും ഈ പാനീയത്തിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ ഒരിക്കൽ തുറന്ന ഇളനീർ വെള്ളം എത്ര സമയത്തിനുള്ളിൽ കുടിച്ച് തീർക്കണമെന്ന് പലർക്കും അറിയണമെന്നില്ല.
വഴിയോരങ്ങളിൽ നിന്ന് കുടിക്കുന്നവ തുറന്ന് അപ്പോൾ കുടിക്കുമെങ്കിലും വീട്ടിലാണെങ്കിൽ ഇവ റഫ്രിജിറേറ്റ് ചെയ്ത് പിന്നീട് കുടിക്കുന്ന പ്രവണതയുണ്ട്. പുറത്തുനിന്ന് കൂപ്പിയിൽ വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നവരുമുണ്ട്. പുറമേ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും തുറന്ന ശേഷം അതിന്റെ രുചിയും ഘടനയും വേഗത്തിൽ മാറാം.
ഇളനീർ തുറന്ന ഉടനെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ 1 മുതൽ 2 ദിവസത്തിനുള്ളിൽ കുടിക്കുന്നതാണ് ഉചിതം. വായുവിന്റെ സമ്പർക്കം പോഷകനഷ്ടത്തിനും ഫെർമെന്റേഷനും കാരണമാകും. ചൂടുള്ള കാലാവസ്ഥയിൽ കുപ്പി തുറന്നുവെച്ചാൽ, 2 മുതൽ 4 മണിക്കൂറിനുള്ളിൽ ഫെർമെന്റേഷൻ ആരംഭിക്കാം. കുമിളകൾ (ഫിസിനെസ്) അല്ലെങ്കിൽ പുളിച്ച രുചി ശ്രദ്ധയിൽപ്പെട്ടാൽ, അത് കേടായതിന്റെ ലക്ഷണമാണ്.
ഷെൽഫ് ലൈഫ് വർധിപ്പിക്കാൻ, കുപ്പി നല്ലവണ്ണം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. രണ്ടു ദിവസത്തിനിടയിൽ പല തവണയായാണ് ഉപയോഗിക്കേണ്ടതെങ്കിൽ ഇടയ്ക്കിടെയുള്ള വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ പല കുപ്പികളാക്കി സൂക്ഷിക്കാം.
എപ്പോൾ കുടിക്കണം?
ഒരു ദിവസത്തിന്റെ ഏത് സമയത്തും ഇളനീർവെള്ളം കുടിക്കാം. എന്നാൽ പലനേരങ്ങളിലും ഇവ പലതരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. വെറുംവയറ്റിൽ ഇളനീർ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നതിന് സഹായിക്കും. വൃക്കയുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
വർക്കൗട്ടിന് മുൻപോ ശേഷമോ ?
ഇളനീർവെള്ളം മികച്ച ഇലക്ട്രോലൈറ്റാണ്. വ്യായാമത്തിനിടെ നിർജലീകരണം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജലാംശം ഉറപ്പുവരുത്താൻ ഉത്തമവുമാണ്. ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ഉച്ച സമയത്ത് അമിതമായ തളർച്ച അനുഭവപ്പെടാം. ഇളനീർ വെള്ളത്തിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ്, വിറ്റമിൻ ബി എന്നിവ ഈ ക്ഷീണത്തിന് ഒരു പരിധിവരെ പ്രതിവിധിയാണ്.
Content Highlights: Learn how long you can keep fresh coconut water after opening
Published: 01 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented