ഒമ്പതു സ്ത്രീകളെ വിവാഹം കഴിച്ച് വാർത്തയിൽ നിറഞ്ഞ ബ്രസീലിയൻ മോഡലിനെ ഓർമയില്ലേ? ഫ്രീ ലവ് ആഘോഷമാക്കുക എന്ന ആശയത്തോട് തൽപരനായാണ് ആർതർ ഒ ഉർസോ എന്ന മോഡൽ ഒമ്പതു യുവതികളെ ജീവിതസഖികളാക്കിയത്. എന്നാൽ അവരിലൊരാൾ ഇപ്പോൾ ആർതറിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തി എന്നതാണ് പുതിയ വാർത്ത.
ലുവാന കസാകി എന്ന യുവതിയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് ആർതർ കഴിഞ്ഞ വർഷം എട്ട് യുവതികളെക്കൂടി ജീവിതത്തിലേക്ക് കൂട്ടി വാർത്തയിൽ നിറഞ്ഞത്. ഏക ഭാര്യാ-ഭർതൃ സങ്കൽപത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ വിവാഹമെന്നും ആർതർ പറഞ്ഞിരുന്നു.
ഒമ്പതു ഭാര്യമാരിൽ ഒരാളായ അഗതയാണ് ആർതറിൽ നിന്ന് വേർപിരിയുകയാണ് എന്ന് അറിയിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള മോണോഗമി വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നു പറഞ്ഞാണ് അഗത വിവാഹമോചനം ആവശ്യപ്പെട്ടത്.
എന്നാൽ അഗതയുടെ തീരുമാനം വിവേകരഹിതമാണെന്ന് ആർതർ അഭിപ്രായപ്പെട്ടു. അവൾക്ക് എന്നെ അവളുടേതു മാത്രമായി വേണം, അതിന് അർഥമില്ല. പരസ്പരം പങ്കിടേണ്ടതാണ് സ്നേഹം. വേർപിരിയലിനെക്കുറിച്ച് കേട്ടതോടെ താൻ ഏറെ നിരാശനായെന്നും അഗതയുടെ കാരണം അത്ഭുതപ്പെടുത്തിയെന്നും ആർതർ പറഞ്ഞു.
അഗതയുടെ തീരുമാനം തെറ്റാണെന്നാണ് തന്റെ മറ്റു ഭാര്യമാരും അഭിപ്രായപ്പെടുന്നതെന്ന് ആർതർ പറഞ്ഞു. ഓരോ ഭാര്യയോടും തനിക്ക് ഒരേ സ്നേഹമാണുള്ളതെന്നാണ് ആർതർ പറയുന്നത്.
തീർന്നില്ല,വീണ്ടും വിവാഹം കഴിക്കാനാണ് ആർതറിന്റെ പദ്ധതി. പത്തു ഭാര്യമാരെങ്കിലും വേണം എന്നതാണ് കക്ഷിയുടെ സ്വപ്നം. നിലവിൽ ഒരു കുഞ്ഞു മാത്രമാണ് ആർതറിനുള്ളത്. വൈകാതെ ഓരോ ഭാര്യയിലും ഓരോ കുഞ്ഞ് വേണം എന്നതും തന്റെ സ്വപ്നമാണെന്ന് ആർതർ പറയുന്നു.
ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സാണ് ആർതറിനുള്ളത്. വിചിത്രമായ ആർതറിന്റെ ദാമ്പത്യത്തെക്കുറിച്ചുള്ള വീഡിയോകളും വാർത്തകളുമാണ് ഇൻസ്റ്റഗ്രാം പേജ് നിറയെ.
Content Highlights: brazilian model faces divorce from one of his nine wiives, monogamy, polygamy
Published: 05 Apr 2022, 02:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented