ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റേയും  മകളായ ജാന്‍വി ഒന്നിലധികം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ശിഖര്‍ പഹാരിയയുമായുള്ള ജാന്‍വിയുടെ പ്രണയവും വാര്‍ത്തകളില്‍ ഇടം നേടി. 

To advertise here,

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനാണ് ശിഖര്‍. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴും ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് പാര്‍ട്ടിക്കെത്തിയപ്പോഴും മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിക്ക് വന്നപ്പോഴും ജാന്‍വിക്കൊപ്പം ശിഖറുമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. 

ഇപ്പോഴിതാ ഈ പ്രണയം സ്ഥിരീകരിച്ചിരിക്കുകയാണ് ബോണി കപൂര്‍. ശിഖറിനെ തനിക്ക് ഇഷ്ടമാണെന്നും തങ്ങളുടെ കുടുംബത്തിലേക്ക് ശിഖര്‍ വന്നത് അനുഗ്രഹമാണെന്നും ബോണി കപൂര്‍ വ്യക്തമാക്കി. 

'എനിക്ക് ശിഖറിനെ ഇഷ്ടമാണ്. കുറച്ച് വര്‍ഷം ജാന്‍വിക്ക് ശിഖറുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അപ്പോഴും ഞാന്‍ അവനുമായി സൗഹൃദത്തിലായിരുന്നു. അവന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. എനിക്കോ ജാന്‍വിക്കോ അര്‍ജുനോ ആര്‍ക്കുവേണ്ടിയായാലും അവന്‍ ഒപ്പമുണ്ടാകും. എല്ലാവരുമായി അവന്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. അവനെപ്പോലൊരാളെ ഞങ്ങള്‍ക്ക് ലഭിച്ചത് അനുഗ്രഹമായാണ് കാണുന്നത്.'സൂം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോണി കപൂര്‍ പറയുന്നു.