ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബോളിവുഡ് താരമാണ് ബിപാഷാ ബസു. 2022 നവംബറിലാണ് ബിപാഷയ്ക്കും കരണ്‍ സിങ് ഗ്രോവറിനും ദേവി എന്ന മകള്‍ ജനിക്കുന്നത്. ബിപാഷയുടെ മകള്‍ ദേവി ഇപ്പോള്‍ സോഷ്യല്‍ മീഡിയുടെ മനം കവര്‍ന്നിരിക്കുകയാണ്. ബിപാഷ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

To advertise here,

ഗണേശചതുര്‍ഥിയോടനുബന്ധിച്ച് ഗണപതിയുടെ വിഗ്രഹം നിര്‍മിക്കുന്ന ദേവിയുടെ ദൃശ്യങ്ങളാണ് ബിപാഷ പോസ്റ്റ് ചെയ്തത്. കളിമണ്ണിലാണ് കുഞ്ഞുദേവി ഗണപതിയുടെ വിഗ്രഹം നിര്‍മിച്ചത്. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ താന്‍ ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുന്ന ദേവിയെ വീഡിയോയില്‍ കാണാം. 'ഗണപതി ബപ്പാ മോറിയാ' എന്ന ക്യാപ്ഷനോടെയാണ് ബിപാഷാ ബസു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ഇതിനകം രണ്ടരലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് ബിപാഷാ ബസു പോസ്റ്റ് ചെയ്ത വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഒട്ടേറെ പേര്‍ ദേവിയെ അഭിനന്ദിച്ച് കമന്റുകളുമിട്ടു. ക്യൂട്ട് എന്നും ലവ്‌ലി എന്നുമെല്ലാമാണ് കമന്റുകള്‍. കൂടുതല്‍ പേരും ഹൃദയത്തിന്റെ ഇമോജിയാണ് കമന്റ് ചെയ്തിരിക്കുന്നത്.