സോഷ്യൽ മീഡിയയിൽ തരംഗമായ കന്നഡ ഗാനം 'തുളസി കോമള വേണി' ആലപിച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. എല്ലാവരേയും അദ്ഭുതപ്പെടുത്തുന്ന ശബ്ദത്തിലായിരുന്നു ഭാഗ്യയുടെ ആലാപനം. ഭർത്താവ് ശ്രേയസ് മോഹൻ നിർബന്ധിച്ചതിനാലാണ് ഈ ഗാനം പാടിയതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

To advertise here,

ഇത് ഭാഗ്യയുടെ ശബ്ദം തന്നെയാണോ എന്നാണ് ആരാധകർ സംശയിച്ചത്. ഈ ശബ്ദം പാട്ടിന് നന്നായി ചേരുന്നുണ്ടെന്നും പല തവണ കണ്ടുവെന്നും കമന്റുകളുണ്ട്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ഭാഗ്യയെ അഭിനന്ദിച്ച് കമന്റും ചെയ്തു.

കർണാടക സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പുരന്ദര ദാസൻ രചിച്ച കന്നഡ കൃതിയാണ് 'തുളസി കോമള വേണി'. കഴിഞ്ഞ വർഷം സംഗീത സംവിധായകനായ സുമേദ് കെ. ഈ ഗാനത്തിന്റെ മ്യൂസിക് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതോടെ ഈ പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുകയായിരുന്നു.