വിവാഹശേഷം ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. ഭര്‍ത്താവ് ശ്രേയസ് മോഹനും ഭര്‍ത്താവിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വിവാഹ റിസപ്ഷന്റെ ലെഹങ്ക ധരിച്ചെടുത്ത സെല്‍ഫിയും പച്ച സെറ്റ് മുണ്ടിലുള്ള ചിത്രവും ഇതിനൊപ്പമുണ്ട്. അമ്മ രാധികയ്ക്കൊപ്പമുള്ള സെല്‍ഫിയും സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് നില്ക്കുന്ന ചിത്രവും ഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന ഭാഗ്യയും ശ്രേയസും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.
വിവാഹത്തിന് ഓറഞ്ച് സാരി തിരഞ്ഞെടുത്ത ഭാഗ്യ കൊച്ചിയിലെ റിസപ്ഷന് വെള്ള ലെഹങ്കയും തിരുവനന്തപുരത്തെ സത്കാരത്തിന് പിങ്ക് സാരിയുമാണ് ധരിച്ചത്. ഇതിനൊപ്പം സംഗീത് പരിപാടിക്ക് ഭാഗ്യ ധരിച്ച പച്ച ലെഹങ്കയും വിവാഹത്തിന്റെ തലേദിവസം ധരിച്ച സെറ്റ് ദാവണിയും ഏറെ ചര്‍ച്ചയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹം ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നേരിട്ടെത്തി വധൂവരന്മാരെ ആശിര്‍വദിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിനും വിവാഹസത്കാരത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് എത്തിയത്. വിവാഹത്തിന് പിന്നാലെ തൃശ്ശൂരിലെ ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന റിസപ്ഷനിലും ഇരുവരും പങ്കെടുത്തിരുന്നു.
ജനുവരി 19-നായിരുന്നു കൊച്ചിയിലെ റിസപ്ഷന്. ജനുവരി 20-നായിരുന്നു തിരുവനന്തപുരത്തെ സത്കാരം. മമ്മൂട്ടി ഭാര്യ സുല്‍ഫത്ത്, മക്കളായ സുറുമി, ദുല്‍ഖര്‍ സല്മാന്, മരുമകള്‍ അമാല്‍ എന്നിവര്‍ക്കൊപ്പമാണ് കൊച്ചിയിലെ വിവാഹ സത്കാരത്തിനെത്തിയത്. മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കൊപ്പം തിരുവനന്തപുരത്തെ സത്കാരത്തില്‍ പങ്കെടുത്തു. ജഗതി ശ്രീകുമാര്‍, ജയറാം, ദിലീപ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ബിജു മേനോന്, ശ്രീനിവാസന്, ഇന്ദ്രന്‍സ് തുടങ്ങിയവരെല്ലാം റിസപ്ഷനെത്തി.
Content Highlights: bhagya suresh shares photos with husband shreyas mohan
Published: 27 Jan 2024, 08:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented