
ഹൃദയം നിറയ്ക്കുന്ന ഒട്ടേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. നമ്മുടെ മോശം ദിവസം മികച്ചതാക്കാൻ പോലും ആ വീഡിയോകൾക്ക് ചിലപ്പോൾ കഴിയാറുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംരംഭകനും കണ്ടന്റ് കിയേറ്ററുമായ രാകേഷ് കുമാർ.
തന്റെ ലംബോർഗിനി കാർ ഓടിച്ചുനോക്കാനുള്ള ഒരു ഓട്ടോ ഡ്രൈവറുടെ ആഗ്രഹമാണ് രാകേഷ് സാധിപ്പിച്ചുകൊടുത്തത്. ലംബോർഗിനി ഓടിച്ച് റോഡിലൂടെ പോകുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവർ രാകേഷിനോട് ആഗ്രഹം പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 27 മില്ല്യൺ ആളുകൾ കണ്ടു. മൂന്ന് മില്ല്യൺ ആളുകൾ ലൈക്കും ചെയ്തു. 17000 പേരാണ് രാകേഷിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്.
ലംബോർഗിനിയിൽ യാത്ര ചെയ്യുന്നതിനിടെ ഗ്ലാസുയർത്തി രാകേഷ് ഓട്ടോ ഡ്രൈവറുടെ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു. ഇതോടെ തനിക്ക് ആ കാർ ഓടിച്ചുനോക്കാൻ ആഗ്രഹമുണ്ടെന്ന് ഓട്ടോ ഡ്രൈവർ അറിയിച്ചു. ഇതു കേട്ടയുടൻ രാകേഷ് തന്റെ ആഡംബര കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി. തുടർന്ന് ഇരുവരും പരസ്പരം താക്കോൽ കൈമാറി. രാകേഷ് ഓട്ടോയുടെ സീറ്റിലും ഓട്ടോ ഡ്രൈവർ ലംബോർഗിനിയുടെ സീറ്റിലും കയറി. ശേഷം ഇരുവരും ഈ വാഹനങ്ങളുമായി മുന്നോട്ടുപോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
ഇതിനൊപ്പം ഒരു കുറിപ്പും രാകേഷ് പങ്കുവെച്ചിട്ടുണ്ട്. 'മറക്കാനാകാത്ത ഒരു നിമിഷത്തിനായി ഞാൻ എന്റെ ലംബോർഗിനി കൊടുത്ത് റിസ്‌ക്കെടുത്തു. സത്യം പറഞ്ഞാൽ ആ ഓട്ടോ ഓടിച്ചപ്പോൾ എന്റെ മനസ് നിറഞ്ഞു. ഓട്ടോ മീറ്ററിലെ പൈസ നൽകാൻപോലും ബുദ്ധിമുട്ടിയിരുന്ന എന്റെ പഴയ കഷ്ടപ്പാട് നിറഞ്ഞ കാലത്തേക്ക് ഇത് എന്നെ കൂട്ടുക്കൊണ്ടുപോയി.'-രാകേഷ് കുറിച്ചു.
Content Highlights: Entrepreneur Rakesh KNV swaps vehicles with an auto driver at a traffic signal., The auto driver fulfills his lifelong dream of driving a supercar., Rakesh reflects on his own past struggles while driving the autorickshaw., The gesture highlights the power of trust and generosity in the community., The viral video serves as a reminder that kindness transcends social status.
Published: 06 Jul 2026, 02:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented