
കൊഴുപ്പ് കുറച്ച് ഒതുങ്ങിയ വയര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഫിറ്റ്‌നെസ് യാത്രയിലേര്‍പ്പെട്ട പലരും. ഇതിനായി ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഉള്‍പ്പെടെ പല കാര്യങ്ങളും അവര്‍ പിന്തുടരും. വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് എളുപ്പമാര്‍ഗങ്ങളില്ല എന്നതിനാല്‍ സ്ഥിരമായ പരിശ്രമത്തിലൂടെ മാത്രമേ അത് സാധ്യമാക്കാന്‍ കഴിയൂ. അതിനായി ഒരു 'ടിപ്പ്' പങ്കുവെക്കുകയാണ് ഫിറ്റ്‌നെസ് കോച്ചായ ആന്‍ മരിയ ടോം.
Also Read: ജോലിത്തിരക്കിനിടെ ശരീരഭാരം എങ്ങനെ കുറയ്ക്കും? ഏഴ് ദിവസം കൊണ്ട് സാധ്യമാക്കാനുള്ള വഴിയുമായി യുവതി
താന്‍ പറയുന്ന ഈ ഒരു കാര്യം ചെയ്യുന്നില്ല എങ്കില്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് 10 മടങ്ങ് അധികം അധ്വാനിക്കേണ്ടിവരുമെന്ന് ആന്‍ മരിയ മുന്നറിയിപ്പ് നല്‍കുന്നു. ഒപ്പം ഇത് സാധ്യമാക്കാന്‍ ജിമ്മില്‍ മണിക്കൂറുകള്‍ നീണ്ട 'ക്രൂരമായ' കഠിനവ്യായാമങ്ങളുടെ ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആന്‍ മരിയ ഇക്കാര്യം പറഞ്ഞത്.
Related Story: ജങ്ക് ഫുഡ് കഴിച്ച് അണുബാധ, തടികൂടി; 6 മാസം കൊണ്ട് 25 കിലോ കുറച്ചു, രഹസ്യം പങ്കുവെച്ച് യുവതി | വീഡിയോ
ഓരോ തവണ ഭക്ഷണം കഴിച്ചശേഷവും 1,000 ചുവടുകള്‍ നടക്കുക എന്നതാണ് ആന്‍ മരിയ പറയുന്ന ആ ഒഴിക്കാക്കാന്‍ പാടില്ലാത്ത കാര്യം. ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ സമയമെടുക്കുന്ന ഈ ചലനം ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്ന കൊഴുപ്പ് എരിക്കലിനെ സജീവമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി
'ഇന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് നിങ്ങള്‍ അല്‍പ്പ സമയം നടക്കൂ. ഫോണ്‍ ഉപയോഗിച്ച് എത്ര ചുവട് നടന്നൂ എന്ന് കണക്കാക്കാം. സ്ഥിരതയുണ്ടാകണം. ഇങ്ങനെ മൂന്നുതവണ 10 മിനുറ്റ് വീതം നടന്നാല്‍ അത് ഒരുമണിക്കൂര്‍ വ്യായാമത്തേക്കാള്‍ ഗുണം ചെയ്യും. നിങ്ങളുടെ ശരീരം ഭക്ഷണത്തെ സൂക്ഷിച്ചുവെക്കുകയല്ല ചെയ്യുക, മറിച്ച് ഇന്ധനമായി ഉപയോഗിക്കുകയാണ്.' -ആന്‍ മരിയ പറഞ്ഞു.
(മുന്നറിയിപ്പ്: ന്യൂട്രീഷ്യന്റെ ഉപദേശപ്രകാരം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. പ്രൊഫഷണല്‍ ട്രെയിനറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യുക)
Related Story: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാം; അഞ്ച് ടിപ്പുകളുമായി ഫിറ്റ്‌നെസ് കോച്ച്
Content Highlights: Fitness coach says ‘belly fat loss is 10 times harder’ if you don't do this one thing
Published: 27 Jun 2025, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented