വിവാഹങ്ങള്‍ വ്യത്യസ്തമായി നടത്തുന്നതില്‍ 'പിഎച്ച്ഡി' എടുത്തവരാണ് ഇന്ത്യക്കാര്‍. വധൂവരന്മാര്‍ ജെസിബിയിലും കുതിരപ്പുറത്തുമെല്ലാം വിവാഹവേദിയിലേക്കെത്തി പലപ്പോഴും തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിലൊരു വൈറല്‍ വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇത് ഇന്ത്യയില്‍ നിന്നല്ല, മറിച്ച് തായ്‌ലാന്‍ഡില്‍ നിന്നുള്ള വീഡിയോ ആണ്.

To advertise here,

Also Read: മരിച്ചുപോയ മുന്‍ഭര്‍ത്താവിന്റെ മോതിരം വിവാഹദിനത്തിൽ അണിയണമെന്ന് അവൾ പറഞ്ഞു; വരന്റെ കുറിപ്പ്

ഡിസി കോമിക്സിന്റെ സൂപ്പര്‍ഹീറോ കഥാപാത്രമായ ബാറ്റ്മാന്റെ പ്രത്യേക വാഹനമായ ബാറ്റ്‌മൊബൈലിന്റെ മാതൃകയിലുള്ള വാഹനത്തില്‍ വിവാഹവേദിയിലെത്തിയാണ് യുവാവ് തന്റെ വിവാഹം ആഘോഷിച്ചത്. എന്നാല്‍ ബാറ്റ്മാനെ പോലെ വാഹനം ഓടിച്ചുകൊണ്ടല്ല, മറിച്ച് അതിന് മുകളില്‍ കയറിയാണ് ഫെനില്‍ എന്ന യുവാവ് തന്റെ വിവാഹവേദിയിലേക്ക് എത്തിയത്. തായ്‌ലാന്‍ഡിലാണ് വിവാഹമെങ്കിലും ഇന്ത്യക്കാരനാണ് വരനായ ഫെനില്‍.

Don't Miss: കല്യാണം പോലെ ആഘോഷം, പക്ഷേ ചെക്കനുമില്ല പെണ്ണുമില്ല; മതിമറന്നാഘോഷിക്കാൻ 'ഇല്ലാക്കല്യാണപ്പാർട്ടികൾ'

ഫ്രണ്ട്‌സ് സ്റ്റുഡിയോ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'നിറഞ്ഞ സന്തോഷത്തോടെ ഡ്രംസുമായി തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹഘോഷയാത്രയ്ക്കായി ഫെനില്‍ പുറപ്പെട്ടു' എന്നാണ് വീഡിയോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷന്‍. ഇത്തരം വിവാഹങ്ങളില്‍ സാധാരണഗതിയില്‍ കുതിരവണ്ടിയിലാണ് വരന്‍ എത്താറ്. എന്നാല്‍ വലിയ ബാറ്റ്മാന്‍ ആരാധകനായ ഫെനില്‍ വിവാഹഘോഷയാത്രയ്ക്കായി ബാറ്റ്‌മൊബൈല്‍ തിരഞ്ഞെടുക്കുകയായിരുന്നു. 

Also Read: ആയുധമേന്തിയ കമാൻഡോകളും ഫോൺ ജാമറും; ആർഭാടമായി സൊഹ്‌റാന്‍ മംദാനിയുടെ വിവാഹാഘോഷം

ഇരുപത് ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. ബാറ്റ്മാന്‍ വാഹനത്തെ കുറിച്ചാണ് ഇതില്‍ ഭൂരിഭാഗം കമന്റുകളും. 'ചെക്കന്‍ ബാറ്റ്മാന്റെ വേഷം കൂടി ധരിച്ചിരുന്നെങ്കില്‍ ഗംഭീരമായേനെ' എന്നാണ് ഒരു കമന്റ്. 'എല്ലാവരും വാഹനത്തെയാണ് നോക്കുന്നത്. ആരെങ്കിലും ആ ചെക്കനെ കൂടെ നോക്കൂ' എന്ന് മറ്റൊരാള്‍ കുറിച്ചു.