ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും കുഞ്ഞ് പിറന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

To advertise here,

ഇരുവര്‍ക്കും ആശംസ അറിയിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു. 'പ്രിയ സഖാവ് ജെയ്ക്ക് സി തോമസിനും ഭാര്യ ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു. ആശംസകള്‍ പ്രിയരേ...' ഇരുവരുടേയും ചിത്രത്തിനൊപ്പം പ്രശാന്ത് കുറിച്ചു. 2019-ലാണ് ജെയ്ക്കും ഗീതുവും വിവാഹിതരായത്. രണ്ടുപേരും സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജെയ്ക്കിനായി ഗീതു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വന്നിരുന്നു. ഇതിന് പിന്നാലെ ഗീതു കോട്ടയം എസ്പി ഓഫീസില്‍ പരാതി നല്‍കുകയും സൈബർ ആക്രമണത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.