
ദുബായ്: സോഷ്യൽ മീഡിയയിൽ തരംഗമായി എട്ട് മാസം പ്രായമുള്ള അഗസ്ത്യ ഖന്ന എന്ന കുരുന്നിന്റെ ആദ്യ വിമാനയാത്ര. അച്ഛനായ പൈലറ്റ് ആകാശ് ഖന്ന പറത്തുന്ന വിമാനത്തിൽ, അച്ഛന്റെ പ്രൊഫഷണൽ യൂണിഫോമിന് സമാനമായ കുഞ്ഞൻ പൈലറ്റ് വേഷമണിഞ്ഞാണ് അഗസ്ത്യ യാത്രയ്‌ക്കെത്തിയത്.
അഗസ്ത്യയുടെ അമ്മ ഗുഞ്ജൻ ആപ്‌തെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഹൃദ്യമായ വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വിമാനത്തിനുള്ളിലൂടെ അത്ഭുതത്തോടെ നടന്നുനീങ്ങുന്ന കുഞ്ഞിന്റെ കൗതുകം വീഡിയോയിൽ കാണാം.
'ഡാഡീസ് ലിറ്റിൽ കോ-പൈലറ്റ്' എന്നാണ് അഗസ്ത്യയെ അമ്മ പരിചയപ്പെടുത്തുന്നത്. കോക്പിറ്റിൽ ആകാശ് ഖന്ന കുഞ്ഞുമായി ചെലവിടുന്ന നിമിഷങ്ങൾ ഏറെ ഹൃദ്യമാണ്. വിമാനത്തിലെ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് അച്ഛൻ മകനോട് വിവരിക്കുന്നതും വിമാനം പറന്നുയരുന്നതിന് മുൻപായി കുടുംബം ഒന്നിച്ച് ചിത്രങ്ങൾ പകർത്തുന്നതും വീഡിയോയിലുണ്ട്.
‘ഏറ്റവും പ്രായം കുറഞ്ഞ കോ-പൈലറ്റ് അഗസ്ത്യ ഖന്ന ആദ്യമായി തന്റെ അച്ഛന്റെ വിമാനത്തിൽ. വലിയ സന്തോഷമാണിത്, നന്ദി പപ്പാ’ എന്ന അടിക്കുറിപ്പോടെയാണ് ഗുഞ്ജൻ ആപ്‌തെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതൊരു അഭിമാന നിമിഷമാണെന്നും അഗസ്ത്യ ഒരു ‘ഭാവി പൈലറ്റ്’ ആണെന്നും ഒരാൾ കുറിച്ചു. മാതാപിതാക്കൾ കുട്ടികളുടെ വിജയത്തിന് നൽകുന്ന പിന്തുണയെ ഓർമ്മിപ്പിക്കുന്ന നിമിഷമാണിതെന്ന് മറ്റൊരാൾ കുറിച്ചു. സ്നേഹമുള്ള മാതാപിതാക്കളെ ലഭിച്ച കുട്ടി ഭാഗ്യവാനാണെന്നും കമന്റുകളുണ്ട്. ജീവിതകാലം മുഴുവൻ ഓർത്തുവെക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഓർമ്മയാണിതെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം.
Content Highlights: Watch adorable 8-month-old Agastya Khanna`s first flight experience as a mini co-pilot in Dubai, alongside his pilot father. A heartwarming viral video!
Published: 21 Dec 2025, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented