ആറ് ലക്ഷത്തിലേറെ പേരാണ് വൈറല്‍ വീഡിയോ ഇതിനകം കണ്ടത്

ഇന്ത്യയുടെ അടയാളം എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് മൂന്ന് ചക്രങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷകൾ. സാധാരണക്കാരന്റെ വാഹനം എന്ന വിശേഷണമുള്ള ഓട്ടോറിക്ഷ ഇന്ത്യയുടെ നിരത്തുകളിലെ സ്ഥിരം കാഴ്ചയാണ്. വികസിത രാജ്യങ്ങളിൽ ഓട്ടോറിക്ഷ എന്നൊരു വാഹനത്തിന്റെ പൊടി പോലും കാണാൻ കിട്ടില്ല. എന്നാൽ അതിനും അവസാനമായിരിക്കുകയാണ് എന്നാണ് യുകെയിലെ ഇന്ത്യൻ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ സൂചിപ്പിക്കുന്നത്.
തലസ്ഥാനമായ ലണ്ടനിലെ നിരത്തിലൂടെ കുതിച്ച് പായുന്ന ഓട്ടോറിക്ഷയുടെ ദൃശ്യമാണ് ജയ് ധോലാകിയ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ലണ്ടനിലെ കാറുകൾക്കിടയിൽ തലയെടുപ്പോടെ ചീറിപ്പായുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ നിന്നുള്ള വിദൂരദൃശ്യമാണ് വീഡിയോയിലുള്ളത്. കാഴ്ചക്കാരെ അതിശയിപ്പിച്ചുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
'റോഡിൽ ഓട്ടോറിക്ഷ കാണുമ്പോൾ ലണ്ടൻ നഗരം ഡൽഹിയായി മാറുന്നു' എന്നാണ് വീഡിയോയിൽ ജയ് എഴുതിയത്. 'യുകെയിലെ ഗതാഗതത്തിന് ഒരു ദേശി അപ്ഡേറ്റ് ലഭിച്ചിരിക്കുന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. ആറ് ലക്ഷത്തിലേറെ പേരാണ് വൈറൽ വീഡിയോ ഇതിനകം കണ്ടത്. 26,500-ലേറെ പേർ ലൈക്ക് ചെയ്ത വീഡിയോയ്ക്ക് ആയിരക്കണക്കിന് കമന്റുകളും ലഭിച്ചിട്ടുണ്ട്.
Content Highlights: An Indian expat in London, Jay Dholakia, has taken social media by storm with a video of a traditional Indian auto-rickshaw navigating the streets of the UK capital. The sight of the three-wheeler amidst London's luxury cars left netizens amused, with Jay jokingly questioning if he was back in Delhi. The video has already garnered over 6 lakh views and thousands of likes.
Published: 21 Mar 2026, 08:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented