ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും സന്തോഷവാർത്തയറിയിച്ചത്. മനോഹരമായ ആ അനുഗ്രഹം ഞങ്ങളെ തേടിയെത്തുന്നു എന്ന് ഇരുവരും കുറിച്ചു. 2025-ലാകും കുഞ്ഞതിഥിയെത്തുക എന്ന വിവരവും പോസ്റ്റിലുണ്ട്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അതിയയും വിവാഹിതരായത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ. അതിയയും അഭിനേതാവാണ്. 2015-ല്‍ സൂരജ് പഞ്ചോളിയുടെ നായികയായി ഹീറോ എന്ന ചിത്രത്തിലൂടെയാണ് അതിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
Content Highlights: athiya shetty and kl rahul announces pregnancy say our beautiful blessing is coming soon
Published: 08 Nov 2024, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented