ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ടീം ഇന്ത്യയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍. ടി20 ലോകകപ്പില്‍ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍, ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനം നടത്തിയതുവഴി ടീമിന്റെ കിരീടധാരണത്തില്‍ നിര്‍ണായക ഭാഗഭാക്കാവാന്‍ രാഹുലിന് കഴിഞ്ഞു. 

To advertise here,

ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ മറ്റൊരു സന്തോഷംകൂടി രാഹുലിനെ കാത്തിരിക്കുകയാണ്. നടിയും ഭാര്യയുമായ അതിയ ഷെട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കാനിരിക്കുകയാണ്. രാഹുലിനൊപ്പമുള്ളതും മറ്റുമായി സ്‌നേഹോഷ്മളമായ ചില കുടുംബ ചിത്രങ്ങള്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് അതിയ ഷെട്ടി.  

ഇരുവരിലും കുഞ്ഞ് ജനിക്കാന്‍ പോകുന്നതിന്റെ ആവേശം മുഴുവന്‍ പ്രതിഫലിക്കുന്നതാണ് ചിത്രങ്ങള്‍. 'ഓ ബേബി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇരുവരും അച്ഛനമ്മമാര്‍ ആവാന്‍ പോവുന്നതിന്റെ സന്തോഷം പരസ്യമാക്കിയത്. 2023 ജനുവരിയിലാണ് രണ്ടുപേരും വിവാഹിതരായത്. സിനിമയില്‍നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുന്ന ഷെട്ടി, ചില ലക്ഷ്വറി ബ്രാന്‍ഡുകളുടെ മോഡലിങ്ങില്‍ സജീവമായുണ്ട്.