തത്സമയം നടക്കുന്ന കായിക മത്സരങ്ങള്‍ക്കിടയിലും സംഗീത പരിപാടികള്‍ക്കിടയിലും ചിലപ്പോള്‍ ക്യാമറകള്‍ കാണികള്‍ക്കിടയിലേക്ക് തിരിയാറുണ്ട്. അവരുടെ മുഖത്തെ സന്തോഷവും സങ്കടവും നിരാശയുമെല്ലാം ക്യാമറകള്‍ ഒപ്പിയെടുക്കാറുണ്ട്. ഇവ വലിയ സ്‌ക്രീനില്‍ കാണിക്കുകയും ചെയ്യും. ഇത്തരത്തില്‍ ബോസ്റ്റണില്‍ നടന്ന ഒരു കോള്‍ഡ്‌പ്ലേ സംഗീത പരിപാടിക്കിടയിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

To advertise here,

ഡാറ്റ ഇൻഫ്രാസ്ട്രക്ച്ചര്‍ കമ്പനിയായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ ക്രിസ്റ്റിന്‍ കബോട്ടുമാണ് വീഡിയോയിലുള്ളത്. ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് പരിപാടി ആസ്വദിക്കുന്നതാണ് ലൈവ് വീഡിയോയില്‍ കാണിച്ചത്. ക്യാമറയില്‍ തങ്ങള്‍ പതിഞ്ഞുവെന്ന് മനസിലായതോടെ ഇരുവരും ഒളിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ക്രിസ്റ്റീന്‍ കബോട്ട് നാണിച്ച് മുഖം മറയ്ക്കുന്നതും വീഡിയോയിലുണ്ട്.

ഇരുവരേയും ആദ്യം വീഡിയോയില്‍ കാണുമ്പോള്‍ സ്‌റ്റേജിലുണ്ടായിരുന്ന കോള്‍ഡ് പ്ലേയുടെ ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ 'ഇവരെ രണ്ടു പേരേയും നോക്കൂ' എന്ന് പറയുന്നുണ്ട്. എന്നാല്‍, ആന്‍ഡി ബൈറണും ക്രിസ്റ്റീന്‍ കബോട്ടും ഒളിക്കാന്‍ ശ്രമിച്ചപ്പോള്‍ 'അവര്‍ക്ക് മറ്റൊരു ബന്ധമുണ്ടായിരിക്കാം, അല്ലെങ്കില്‍ നാണംകൊണ്ടായിരിക്കാം' എന്നും ക്രിസ് മാര്‍ട്ടിന്‍ പറയുന്നത് വീഡിയോയിലുണ്ട്. പിന്നീട് ഇത് അബദ്ധമായി എന്ന് മനസിലായപ്പോള്‍ 'ഞങ്ങള്‍ എന്തെങ്കിലും തെറ്റായി ചെയ്തിട്ടില്ലെന്ന് കരുതുന്നു' വെന്നാണ് ക്രിസ് മാര്‍ട്ടിന്‍ പ്രതികരിച്ചത്. 

പരിപാടിക്ക് ശേഷം ചിത്രങ്ങളും വീഡിയോയും കോള്‍ഡ് പ്ലേ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ ഇതിന് താഴെയും ഈ വീഡിയോയെ കുറിച്ചുള്ള അന്വേഷണങ്ങളാണ് വന്നത്. രണ്ട് പേരുടേയും വിവാഹബന്ധം തകര്‍ന്നുവോയെന്നും ഇരുവരും പങ്കാളികളെ വഞ്ചിക്കുകയായിരുന്നോ എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.