മോശമായ ഒരു ഘട്ടത്തിലൂടെ ഒരു സുഹൃത്ത് കടന്നുപോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കുക എന്നത് സ്വാഭാവികമാണ്.

മിനിസ്‌ക്രീൻ താരങ്ങളായ അർജുൻ ബിജ്ലാനിയും മൗനി റോയിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളിപ്പറഞ്ഞ് അർജുൻ ബിജ്ലാനി രംഗത്ത്. തങ്ങൾ തമ്മിൽ 15 വർഷത്തിലേറെ പഴക്കമുള്ള ദൃഢമായ സൗഹൃദം മാത്രമാണുള്ളതെന്നും, മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും വ്യാജ വാർത്തകൾ നിർമ്മിച്ച് വ്യക്തിജീവിതത്തെ അപമാനിക്കരുതെന്നും താരം അഭ്യർത്ഥിച്ചു.
മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് മറ്റ് സുഹൃത്തുക്കൾക്കൊപ്പം അർജുനും മൗനിയും ഡിന്നർ കഴിഞ്ഞ് പുറത്തുവരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാപ്പരാസി പേജുകൾ ഈ വീഡിയോക്ക് പിന്നിൽ പ്രണയ ഗോസിപ്പുകൾ ചേർത്തുള്ള ക്യാപ്ഷനുകൾ നൽകിയതോടെയാണ് വാർത്തകൾ കാട്ടുതീ പോലെ പടർന്നത്. മൗനി റോയ് അടുത്തിടെ ഭർത്താവ് സൂരജ് നമ്പ്യാരുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് ഇരുവരുടെയും പേരിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
വ്യാജ വാർത്തകൾക്കെതിരെ കടുത്ത ഭാഷയിലാണ് അർജുൻ പ്രതികരിച്ചത്. സൗഹൃദത്തിനെ പ്രണയമായി കാണരുത്. 15 വർഷത്തിലേറെയായി അടുത്ത സുഹൃത്തുക്കളായ രണ്ടുപേർ പെട്ടെന്ന് ഒരു ഗോസിപ്പ് പേജിന് ഹെഡ്ലൈൻ വേണമെന്നതിനായി പ്രണയത്തിലാകുന്നില്ല. മോശമായ ഒരു ഘട്ടത്തിലൂടെ ഒരു സുഹൃത്ത് കടന്നുപോകുമ്പോൾ അവർക്ക് പിന്തുണ നൽകുക എന്നത് സ്വാഭാവികമാണ്.'അർജുൻ തന്റെ ഭാര്യ നേഹ സ്വാമിയുമൊത്തുള്ള ഒരു മാധ്യമ സംവാദത്തിനിടയിലും കാര്യങ്ങൾ വ്യക്തമാക്കി. അന്നത്തെ ഡിന്നറിന് നേഹയും വരേണ്ടതായിരുന്നുവെന്നും, തങ്ങൾ കുടുംബസമേതം അടുത്ത സുഹൃത്തുക്കളാണെന്നും അർജുൻ പറഞ്ഞു. 'എനിക്ക് ഒരു കുടുംബമുണ്ട്. മാധ്യമങ്ങൾ ഇതിലും ഉത്തരവാദിത്വമുള്ളവരാകണമെന്നുംഅദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം വ്യൂസിനും ലൈക്കുകൾക്കും വേണ്ടി യാതൊരു സത്യവുമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേയും താരം പ്രതികരിച്ചു.
മൗനി റോയിയെ അനാവശ്യമായി ലക്ഷ്യം വെച്ച് അപമാനിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അർജുൻ ചൂണ്ടിക്കാണിച്ചു. ഒരു സുഹൃത്ത് പ്രയാസകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അവരെക്കുറിച്ച് വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നും, വസ്തുതകൾ പരിശോധിച്ച ശേഷം മാത്രം മാധ്യമങ്ങൾ വാർത്തകൾ നൽകണമെന്നും അർജുൻ ബിജ്ലാനി അഭ്യർത്ഥിച്ചു. അർജുന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കൃസ്റ്റൽ ഡിസൂസ ഉൾപ്പെടെയുള്ള നിരവധി മിനിസ്‌ക്രീൻ താരങ്ങളും ഇരുവരുടെയും സൗഹൃദത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Published: 12 Aug 2026, 02:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented