സ്‌പോട്ടിഫൈയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള സംഗീതജ്ഞനായി അരിജീത് സിങ്. അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിനെ പിന്നിലാക്കിയാണ് മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈയില്‍ അരിജീത് സിങ് ഏറ്റവുമധികം ഫോളോവേഴ്‌സിനെ നേടിയിരിക്കുന്നത്. 

To advertise here,

117.2 മില്യണ്‍ ഫോളോവേഴ്‌സാണ് നിലവില്‍ അരിജീത് സിങ്ങിനുള്ളത്, ടെയ്‌ലര്‍ സ്വിഫ്റ്റിനേക്കാള്‍ 21,000 ഫോലോവേഴ്‌സ് അധികം.  എന്നാല്‍ മന്ത്‌ലി ലിസണേഴ്‌സിന്റെ കാര്യത്തില്‍ ടെയ്‌ലര്‍ സ്വിഫ്റ്റാണ് മുന്നില്‍. 117.18 മില്യണ്‍ ഫോളോവേഴ്‌സാണ് ടെയ്‌ലര്‍ സ്വിഫ്റ്റിനുള്ളത്. തൊട്ടുപിന്നാലെ ബ്രിട്ടീഷ് സംഗീതതാരമായ എഡ് ഷീരനാണ്. എഡ് ഷീരന് 115. 01 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. അരിയാന ഗ്രാന്‍ഡെ, ബില്ലി ഐലിഷ് എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

2023 ഓഗസ്റ്റിലും അരിജീത് ടെയ്‌ലര്‍ സ്വിഫ്റ്റിനെ മറികടന്നിരുന്നു. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഒന്നാമതെത്തി. സ്‌പോട്ടിഫൈയില്‍ 100 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഇന്ത്യന്‍ സംഗീതജ്ഞനാണ് അരിജീത്. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള ഇരുപത് പേരിലുള്ള മറ്റൊരു ഇന്ത്യക്കാരന്‍ എ.ആര്‍. റഹ്‌മാനാണ്.