സമാധാനം തന്നെ കണ്ടെത്തിയെത്തിയെന്നും ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും തുടങ്ങുന്ന പോസ്റ്റ് പങ്ക് വെച്ച് നടി അനുപമ പരമേശ്വരൻ. കുറച്ചുകാലത്തെ മൗനത്തിന് ശേഷം ഇൻസ്റ്റഗ്രാമിൽ സജീവമായിരിക്കുകയാണ് താരം. തനിക്കിനി തന്റെ ശബ്ദം തിരഞ്ഞെടുക്കാമെന്നും പോസ്റ്റിൽ അനുപമ പറയുന്നു. സമാധാനത്തിനായി ഡെഡ് എൻഡുകൾ ഉപേക്ഷിക്കേണ്ടിവരും. ഇന്നുമുതൽ, ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുക്കുന്നു. ഞാൻ എന്റെ ജീവിതം തിരഞ്ഞെടുക്കുന്നു. ഇനി അനുവാദങ്ങളില്ല. ഇനി ഭയമില്ല. ഞാൻ മാത്രം, എന്നിലേക്ക് തന്നെ മടങ്ങാനുള്ള വഴി കണ്ടെത്തുന്നു, കൂടാതെ എന്റേതാണെന്ന് ഞാൻ ഏതാണ്ട് മറന്നുപോയ ജീവിതത്തോട് പ്രണയത്തിലാവുന്നു. എനിക്ക് വളരെക്കാലമായി പറയണമെന്ന് ആഗ്രഹിച്ച ഒരു കാര്യമുണ്ട്. വളരെക്കാലമായി പറയാൻ എന്നെ അനുവദിക്കാതിരുന്ന ഒരു കാര്യം. ഞാൻ നിങ്ങളെയെല്ലാം സ്‌നേഹിക്കുന്നു.'

To advertise here,

'എന്റെ ഒപ്പം നിന്നതിനും എന്നിൽ വിശ്വസിച്ചതിനും എന്റെ ജീവിതത്തിൽ ഇത്രയധികം സ്‌നേഹം നിറച്ചതിനും നന്ദി. ഞാൻ ഇത് മുൻപ് പറഞ്ഞിട്ടില്ലെങ്കിൽ, ഞാൻ ഇത് എപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു എന്ന് ദയവായി മനസ്സിലാക്കുക. എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഓരോ സന്ദേശവും ഓരോ പ്രാർത്ഥനയും ഓരോ തുള്ളി കാരുണ്യവും എന്നിലേക്ക് എത്തിച്ചേർന്നു. എന്നെ എന്നിലേക്ക് തന്നെ തിരികെ നയിച്ചതിന് പ്രപഞ്ചത്തിന് നന്ദി. ഹിലീങ്ങിനും സ്വാതന്ത്യത്തിനും ഇതാ ഞാനെന്നെ തന്നെ തിരഞ്ഞെടുക്കുന്നു. എന്നരീതിയിലാണ് അനുപമയുടെ പോസ്റ്റ് അവസാനിക്കുന്നത്. കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ ആക്ടീവല്ലാതിരുന്ന താരത്തിന്റെ പോസ്റ്റുകളെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനുപമയുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഡംപ് വലിയ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഫോട്ടോ ഡംപിംഗിന് ക്ഷമിക്കണം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് അംഗീകാരങ്ങൾക്കോ, പാട്ട് തിരഞ്ഞെടുപ്പുകൾക്കോ, മറ്റൊരാളുടെ അടിക്കുറിപ്പിനോ വേണ്ടി കാത്തിരിക്കാതെ പോസ്റ്റ് ചെയ്യുന്നത് എത്ര രസകരമാണെന്നാണ് നടി പറയുന്നത്. പോസ്റ്റിലെ വരികൾ വായിച്ചുകൊണ്ട് അത് അനുപമയുടെ റിലേഷൻഷിപ്പിനെക്കുറിച്ചാണെന്നും ആരാധകർ കമന്റുകളിട്ടുണ്ട്. പുതിയ ലുക്കിൽ സുന്ദരിയായിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

അനുപമയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സംവിധായകൻ സമ്പത്ത് നന്ദിയുടെ ആക്ഷൻ ഡ്രാമയായ ഭോഗി' ആണ്. നടൻ ശർവാനന്ദ് പ്രധാന വേഷത്തിൽ എത്തുന്നത്.