സോഷ്യൽ മീഡിയയിൽ സജീവമായ ഗായികയാണ് അഞ്ജു ജോസഫ്. ഇടയ്ക്കിടെ ആരാധകർക്കായി പാട്ട് പാടുന്ന വീഡിയോകൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഭർത്താവ് ആദിത്യയ്‌ക്കൊപ്പം പാടിയ മനോഹരമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഞ്ജു.

To advertise here,

ഗ്രാമഫോൺ എന്ന ചിത്രത്തിലെ 'പൈക്കുറുമ്പിയെ മേയ്ക്കും' എന്ന പാട്ടാണ് ഇരുവരും ചേർന്ന് പാടിയത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് അഭിനന്ദിച്ച് കമന്റ് ചെയ്തത്. 'ചേരേണ്ടവർ ചേർന്നപ്പോൾ കേൾക്കാൻ എന്തൊരു സുഖം' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 'മെയ്ഡ് ഫോർ ഈച്ച് അദർ' എന്നും കമന്റുകളിൽ കാണാം.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അഞ്ജു 'ഡോക്ടർ ലവ്' എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തെത്തിയത്. സ്‌റ്റേജ് പരിപാടികളുടെ തിരക്കിലായ അവർ ഇടയ്ക്ക് കവർ സോങ്ങുകളുടെ വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.