താൻ ലോകം ചുറ്റണമെന്നാണ് മക്കൾ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു

ഹോളിവുഡിലെ താരദമ്പതിമാരായ ആഞ്ജലീനാ ജോളിയും ബ്രാഡ് പിറ്റും വിവാഹമോചിതരായത് 2024 ഡിസംബർ 30-നാണ്. ദീർഘകാലം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവരും വിവാഹമോചിതരായത്. ഇപ്പോഴിതാ ബ്രാഡ് പിറ്റുമായുള്ള ബന്ധം വേർപിരിഞ്ഞശേഷം തന്റെ പോരാട്ടവീര്യം നഷ്ടമായെന്ന് പറയുകയാണ് ആഞ്ജലീന. വെറൈറ്റി മാഗസിനുമായുള്ള സംഭാഷണത്തിലാണ് തന്റെ വ്യക്തിജീവിതത്തെ കുറിച്ച് താരം മനസ് തുറന്നത്.
'എന്റെ പോരാട്ടവീര്യം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അത് തിരിച്ചുവന്നുവെന്നാണ് ഞാൻ കരുതുന്നത്. അതിന് എന്റെ മക്കളോടാണ് ഞാൻ നന്ദി പറയുന്നത്. അവരാണ് എന്നെ പ്രോത്സാഹിപ്പിക്കുന്നത്. എന്റെ മക്കൾക്കെല്ലാം ഏകദേശം 18 വയസായി. ഇപ്പോൾ ഞാൻ ലോകം ചുറ്റുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത്. ഞാൻ വീടിന് പുറത്ത് പോകണമെന്നും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണമെന്നുമാണ് അവർ പറയുന്നത്. അവരെന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു.' -ആഞ്ജലീനാ ജോളി പറഞ്ഞു.
തന്റെ പുതിയ ചിത്രമായ കൊച്യൂറിന്റെ (Couture) റിലീസിന് മുന്നോടിയായുള്ള അഭിമുഖമായിരുന്നു ഇത്. ചിത്രത്തിൽ മാക്‌സിൻ എന്ന കഥാപാത്രമായാണ് ആഞ്ജലീന എത്തുന്നത്. കുറഞ്ഞ ബജറ്റിൽ ഹൊറർ ചിത്രങ്ങൾ ഒരുക്കുന്ന സംവിധായികയായ മാക്‌സിൻ വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന സിംഗിൾ മദർ കൂടിയാണ്. ആഞ്ജലീനാ ജോളിയെ മനസിൽ കണ്ടാണ് താൻ ഈ ചിത്രത്തിന് കഥയെഴുതിയതെന്ന് സംവിധായിക ആലിസ് വിനോകൗർ പറഞ്ഞിരുന്നു.
Content Highlights: Hollywood star Angelina Jolie revealed to Variety magazine that she temporarily lost her fighting spirit following her December 2024 divorce from Brad Pitt. She credited her children, who are now around 18, for encouraging her to return to work and travel. Her statement comes ahead of the release of her new movie 'Couture'.
Published: 19 Jun 2026, 11:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented