ച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ. വൈകാരികമായ കുറിപ്പോടു കൂടിയാണ് പാര്‍വതി അച്ഛനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്.

To advertise here,

'ഉള്ളപ്പോ ആവുന്നത്ര ചേര്‍ത്ത് പിടിച്ചോണം. ഇല്ലാതാകുമ്പോള്‍ ഒന്ന് കാണാനും ചേര്‍ത്ത് പിടിക്കാനും തോന്നിപ്പോകും' എന്നാണ് ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചത്. ഇതിന് താഴെ നിരവധി പേരാണ് അച്ഛന് ആദരാഞ്ജലി നേര്‍ന്ന് കമന്റ് ചെയ്തത്. തളര്‍ന്നു പോകരുതെന്നും മനോബലത്തോടെ നില്‍ക്കൂ എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മെയില്‍ അച്ഛന്‍ ഒരു മാസത്തോളം ആശുപത്രിയില്‍ അഡ്മിറ്റായതിനെ കുറിച്ച് പാര്‍വതി പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ സമയത്ത് സമ്മര്‍ദ്ദവും സങ്കടവും കൂടിപ്പോയെന്നും ധാരാളം ഭക്ഷണം കഴിച്ച് പത്ത് കിലോ ഭാരം വര്‍ധിച്ചുവെന്നും പാര്‍വതി കുറിച്ചിരുന്നു. പിന്നീട് അച്ഛന്‍ ആശുപത്രി വിട്ടശേഷം രണ്ടാഴ്ച്ചയോളം കൃത്യമായ ഡയറ്റ് ചെയ്ത് പഴയ രൂപത്തിലായെന്നും ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അവര്‍ പറഞ്ഞിരുന്നു.