ബെംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽനിന്ന് (ബി.എം.ടി.സി.) വിരമിച്ച ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവംനടന്നതെന്ന് പോലീസ് പറഞ്ഞു.

To advertise here,

അത്താഴത്തിനുശേഷം നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് മർദിക്കുകയായിരുന്നു. സംഭവത്തിനുശേഷം മോഹൻ സ്ഥലത്ത്നിന്ന് ഓടിരക്ഷപ്പെട്ടു.

നാട്ടുകാർചേർന്ന് മുനികൃഷ്ണപ്പയെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വകാര്യാശുപത്രിയിൽവെച്ച് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. ഇന്ദിരാനഗർ പോലീസ് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.