
ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ. ശിഖര്‍ പഹാരിയ.| Photo: PTI/ ananyapanday
ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെ, ഷനായ കപൂര്‍, ജാന്‍വി കപൂര്‍ എന്നിവര്‍ ഒരുമിച്ച് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായുള്ള ചിത്രങ്ങള്‍ അനന്യ തന്റെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് രസകരമായ ഒരു കാര്യം ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടത്. കാര്യം മനസ്സിലായതോടെ സംഭവത്തെക്കുറിച്ച് ആളുകള്‍ ജാന്‍വിയോട് ചോദിക്കുകയും ചെയ്തു.
ജാന്‍വി കപൂറിന്റെ കാമുകനും വ്യവസായിയുമായ ശിഖര്‍ പഹാരിയയുമൊത്ത് ഒരേപോലെയുള്ള വസത്രങ്ങള്‍ ധരിച്ച അനന്യയുടെ ചിത്രങ്ങളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അവിചാരിതമായിട്ടാണെങ്കിലും രണ്ടുപേരും ഒരുപോലെയുള്ള വസ്ത്രം ധരിച്ചത് ജാന്‍വിയുടെയും ശ്രദ്ധ പിടിച്ചുപറ്റി. അറിയാതെ സംഭവിച്ചതാണെങ്കിലും രസകരമായ ആ നിമിഷം പകര്‍ത്തി ചിത്രം അനന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് ഉപയോക്താക്കള്‍ പ്രതികരിച്ച് തുടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വിവാഹ ചടങ്ങുകളിലെ വിവിധ ലുക്കിലുള്ള ചിത്രങ്ങള്‍ അനന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിലാണ് ശിഖറിന്റെ ഒപ്പമുള്ള ചിത്രവും ഉള്ളത്. ഇരുവരും തവിട്ടു നിറത്തിലുള്ള എംബ്രോയിഡറി ചെയ്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ശിഖറിനൊപ്പമുള്ള ചിത്രത്തെ പരാമര്‍ശിച്ചുകൊണ്ട് ജാന്‍വി ' ആറാമത്തെ സ്ലൈഡ്' എന്ന കുറിപ്പും കൂടി ചിരിക്കുന്ന ചിഹ്നങ്ങളും പങ്കുവെച്ചു. ജാന്‍വിയുടെ പ്രതികരണം കണ്ടതോടെ ഉപയോക്താക്കള്‍ പ്രതികരണങ്ങളുമായി എത്തി. ചിത്രങ്ങള്‍ കണ്ട ജാന്‍വിയോട് അസൂയ തോന്നുന്നുണ്ടോ എന്നാണ് ഒരാള്‍ ചോദിച്ചത്. താന്‍ ആയിരുന്നെങ്കില്‍ സഹിക്കില്ലായിരുന്നു എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍ ആറാമത്തെ സ്ലൈഡ് ജാന്‍വിയെ ഒന്ന് പേടിപ്പിച്ചു എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
ശിഖറും ജാന്‍വിയും തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പറയാതെ തന്നെ ഒട്ടേറെ സൂചനകള്‍
ഇരുവരും നല്‍കാറുണ്ട്. ഒരിക്കല്‍ ശിഖറിന്റെ പേര് രേഖപ്പെടുത്തിയ ഒരു നെക്ലേസ് ജാന്‍വി ധരിച്ചത് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായിരുന്നു. ഈ വര്‍ഷം ആദ്യം, 'ഹോംബൗണ്ട്' എന്ന സിനിമയുടെ ഭാഗമായി ജാന്‍വി കാന്‍ ചലച്ചിത്രോത്സവത്തില്‍ റെഡ് കാര്‍പെറ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ശിഖറും ഒപ്പമുണ്ടായിരുന്നു.
Content Highlights: Ananya Panday and Shikhar Pahariya wore matching outfits at a wedding, sparking hilarious reactions from Janhvi Kapoor and fans.
Published: 09 Nov 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented