ജാന്‍വി കപൂറും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ബോളിവുഡ് ചിത്രമാണ് 'പരംസുന്ദരി'. മലയാളിയായ പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ജാന്‍വി എത്തുന്നത്. കേരളത്തേയും മലയാളികളേയും ചിത്രീകരിച്ചത് ശരിയായില്ല എന്ന വിമര്‍ശനം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വ്യാപകമായിരുന്നു. മലയാളിയായുള്ള ജാന്‍വിയുടെ പ്രകടനവും വിമര്‍ശനത്തിന് വിധേയമായിരുന്നു. 

To advertise here,

Also Read: 'രണ്‍ബീര്‍ കപൂറിനേയും ചികിത്സിച്ചിട്ടുണ്ട്',ഡോക്ടറായിരിക്കെയുള്ള അനുഭവം പങ്കുവെച്ച് ധനശ്രീ വർമ

എന്നാല്‍ 'പരംസുന്ദരി'യിലെ ജാന്‍വി കപൂറിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. മറ്റാരുമല്ലജാന്‍വിയുടെ കാമുകനും നടനുമായ ശിഖാര്‍ പഹാരിയയാണ് പരംസുന്ദരിയിടെ നടിയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Don't Miss: വിരാട് കോലി ഇൻസ്റ്റഗ്രാം ചിത്രം ലൈക്ക് ചെയ്തതിൽ മൗനം വെടിഞ്ഞ് അവ്‌നീത് കൗര്‍; 'ഒരിക്കലും മറക്കില്ല'

പരംസുന്ദരിയിലെ കഥാപാത്രമായുള്ള ജാന്‍വി കപൂറിന്റെ ചിത്രത്തിനൊപ്പമാണ് ശിഖര്‍ പഹാരിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി പങ്കുവെച്ചത്. 'എന്റെ സ്വപ്നം, എന്റെ രാജ്ഞി... വാവ് വാവ് വാവ്' -ഇതാണ് ശിഖര്‍ പഹാരിയ ജാന്‍വിയെ കുറിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്. ജാന്‍വി കപൂറിനെ ശിഖര്‍ സ്റ്റോറിയില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. 

ജാന്‍വിയും ശിഖറും പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യം പറയാതെ പറയുന്ന ഒട്ടേറെ സൂചനകള്‍ ഇരുവരും നല്‍കുന്നുണ്ട്. ഒരിക്കല്‍ ശിഖര്‍ പഹാരിയയുടെ പേര് രേഖപ്പെടുത്തിയ നെക്ക്‌ലേസ് ധരിച്ച് ജാന്‍വി പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ ശിഖര്‍ ഇടയ്ക്കിടെ ജാന്‍വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. 

Also Read: 'ഞങ്ങളുടെ കുടുംബത്തില്‍ ആരും ബീഫ് കഴിക്കാറില്ല'; പശുക്കളെ കൊല്ലരുതെന്നും സല്‍മാന്‍ ഖാന്റെ പിതാവ്

ഇക്കഴിഞ്ഞ കാന്‍സ് ചലച്ചിത്രമേളയില്‍ ജാന്‍വിക്കൊപ്പം ശിഖറും പോയിരുന്നു. കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടേയും രാധികാ മര്‍ച്ചന്റിന്റേയും ശിവശക്തി പൂജയ്ക്കും ഇരുവരും ഒന്നിച്ചാണ് പോയത്.