ഴിഞ്ഞ ജനുവരി 30-നാണ് നടിയും മോഡലുമായ എമി ജാക്‌സണെ കാമുകനും ഹോളിവുഡ് നടനുമായ എഡ് വെസ്റ്റ്‌വിക്ക് പ്രൊപ്പോസ് ചെയ്തത്. സ്വിസ്റ്റര്‍ലാന്‍ഡിലെ ആല്‍പ്സ് പര്‍വതനിരകളുടെ പശ്ചാത്തലത്തിലുള്ള റിസോര്‍ട്ട് നഗരമായ ഗിഷ്താദായിരുന്നു പ്രൊപ്പോസലിനായി വെസ്റ്റ്വിക്ക് തിരഞ്ഞെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

To advertise here,

ഇപ്പോഴിതാ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഇരുവരും വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചുള്ള ഡിന്നര്‍ പാര്‍ട്ടിയും ഒരുക്കി. മാര്‍ച്ച് 21-ന് നടന്ന പാര്‍ട്ടിയില്‍ എമിയും വെസ്റ്റ്‌വിക്കും വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റ് അണിഞ്ഞു. ആദ്യ വിവാഹബന്ധത്തിലെ മകന്‍ ആന്‍ഡ്രിയാസിന്റെ കൈപിടിച്ച് എമി വേദിയിലെത്തിയത് മനോഹര കാഴ്ച്ചയായി. ഇതിന്റെ ചിത്രങ്ങള്‍ എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എമിയും വെസ്റ്റ്‌വിക്കും ചുംബിക്കുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. 

സ്ലീവ്‌ലെസ് ഷോര്‍ട്ട് ഗൗണായിരുന്നു എമിയുടെ ഔട്ട്ഫിറ്റ്. ഇതില്‍ നിറയെ സ്വീക്വിന്‍ വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. മുത്തുകള്‍ പിടിപ്പിച്ച ഹാങിങ് കമ്മലുകളും പിങ്ക് നിറത്തിലുള്ള ക്ലച്ച് ബാഗും കൂടുതല്‍ സ്റ്റൈലിഷ് ലുക്ക് നല്‍കി. ഷര്‍ട്ടും കോട്ടും പാന്റുമായിരുന്നു വെസ്റ്റ്‌വിക്ക് ധരിച്ചത്. 

2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി മകന്‍ ആന്‍ഡ്രിയാസിന് ജന്മം നല്‍കി. നിലവില്‍ വെസ്റ്റ് വിക്കിനും ആന്‍ഡ്രിയാസിനുമൊപ്പം ലണ്ടനിലാണ് എമി താമസിക്കുന്നത്.

ഗര്‍ഭകാലവും മകന്റെ ജനനവും പുതിയ പ്രണയബന്ധവുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി എമി പങ്കുവെച്ചിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത എമി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു. ഗര്‍ഭകാലത്തെ യാത്രകളുടേയും ഫോട്ടോഷൂട്ടുകളുടേയും ചിത്രങ്ങളും വീഡിയോകളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.