ബോളിവുഡിലെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഒട്ടേറെ സൂപ്പര്‍ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം. ഏവരും ബഹുമാനത്തോടെ സംസാരിക്കുന്ന അദ്ദേഹത്തോട് ഒരാള്‍ ദേഷ്യപ്പെട്ട് ചീത്ത പറഞ്ഞാലോ? അതും വളരെ ജൂനിയറായ ഒരാള്‍? അങ്ങനെയൊരു സംഭവമുണ്ടായതിന്റെ ഓര്‍മ പങ്കുവെക്കുകയാണ് അമിതാഭ് ബച്ചന്‍.
അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതി എന്ന ജനപ്രിയ ടെലിവിഷന്‍ ഷോയിലാണ് താരം ഈ അനുഭവം പങ്കുവെച്ചത്. കൊറിയോഗ്രാഫറും സംവിധായികയും ഇപ്പോള്‍ വ്‌ളോഗറുമായ ഫറാ ഖാനാണ് തന്നെ വഴക്കുപറഞ്ഞതെന്ന് ബച്ചന്‍ പറഞ്ഞു. ഫറാ ഖാനും നടി ദീപികാ പദുക്കോണും അതിഥികളായി എത്തിയ എപ്പിസോഡില്‍ ഇരുവരോടും സംസാരിക്കവെയാണ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്.
ഷൂട്ടിങ്ങിനിടെ ഫറാ ഖാന്‍ വഴക്കു പറയാറുണ്ടോ എന്ന് ദീപികയോട് ബച്ചന്‍ ചോദിച്ചു. എപ്പോഴാണ് ഫറാ ഖാന്‍ വഴക്ക് പറയാത്തത് എന്നായിരുന്നു തമാശയായി ദീപിക ഇതിന് മറുപടി നല്‍കിയത്. അതിനിടെ, ഇത് ശരിയല്ല എന്ന് ഫറാ ഖാനും പറഞ്ഞു. തുടര്‍ന്നാണ് അമിതാഭ് ബച്ചന്‍ സ്വന്തം അനുഭവം പങ്കുവെച്ചത്.
'നിങ്ങള്‍ വഴക്കുപറയുന്നത് ഞാനൊരുപാട് കേട്ടിട്ടുണ്ട്. നിങ്ങള്‍ കൊറിയോഗ്രാഫ് ചെയ്ത ഗാനത്തില്‍ ഞാനും അഭിഷേകുമാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ കൈയില്‍ ഒരു തൊപ്പി പിടിച്ച് പിന്നീട് അത് തലയിലേക്ക് എറിയണം. ഞങ്ങള്‍ കുറേ റിഹേഴ്സൽ ചെയ്തെങ്കിലും അത് എന്റെ തലയിലേക്ക് ശരിയായി വീഴുന്നുണ്ടായിരുന്നില്ല. അപ്പോള്‍ ഫറ എന്നെ വഴക്കുപറഞ്ഞു. 'ഹേയ്, ശരിയായി ചെയ്യൂ. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിചാരം?' എന്നാണ് പറഞ്ഞത്.' -ബിഗ് ബി പറഞ്ഞു.
ഉടനെ ഇടയില്‍ കയറിയ ഫറാ ഖാന്‍, താന്‍ അത് അഭിഷേക് ബച്ചനോടാണ് പറഞ്ഞതെന്ന് തിരുത്തി. എന്നാല്‍ അഭിഷേകിന്റെ തൊപ്പി ശരിയായി തലയില്‍ വീഴുന്നുണ്ടായിരുന്നു എന്നാണ് ബച്ചന്‍ ഇതിന് മറുപടി നല്‍കിയത്. 'ഇപ്പോള്‍ താങ്കള്‍ക്ക് അത് ശരിയായി ചെയ്യാന്‍ കഴിയുമോ' എന്ന് പിന്നീട് ഫറാ ഖാന്‍ തമാശയായി അമിതാഭ് ബച്ചനോട് ചോദിച്ചു.
Content Highlights: 'Who do you think you are?': Amitabh Bachchan recalls being scolded by Farah Khan during a shoot; Watch the viral KBC promo.
Published: 16 Nov 2025, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented