ഇതിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്

ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പുകഴ്ത്തി അമേരിക്കയിൽ നിന്നുള്ള യുവാവ്. ചാർലി ഇവാൻസ് എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇന്ത്യൻ ആരോഗ്യരംഗം പാശ്ചാത്യലോകത്തേതിനേക്കാൾ മികച്ചതാണെന്ന് പറഞ്ഞത്. ഇപ്പോൾ ഋഷികേശിലുള്ള അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. വീഡിയോ ഇതിനകം വൈറലായി.
'ഞാനൊരു അമേരിക്കക്കാരനാണ്. കഴിഞ്ഞ 148 ദിവസമായി ഞാൻ ഇന്ത്യയിൽ താമസിക്കുന്നു. കഴിഞ്ഞയാഴ്ച രണ്ട് തവണ എനിക്ക് ആശുപത്രിയിൽ പോകേണ്ടതായി വന്നു. എന്നിട്ട് എന്ത് സംഭവിച്ചു എന്ന് ഞാൻ നിങ്ങളോട് പറയാം. ഒപ്പം എന്തുകൊണ്ടാണ് ഇന്ത്യൻ ചികിത്സാരീതി പാശ്ചാത്യലോകത്തെ വൈദ്യശാസ്ത്രത്തേക്കാൾ മികച്ചതാകുന്നത് എന്നും പറയാം.' -ചാർലി വൈറൽ വീഡിയോയിൽ പറഞ്ഞു.
Also Read: പല്ലുകളുടെ ശുചിത്വത്തിൽ ഇന്ത്യക്കാർ മുൻപന്തിയിലെന്ന് ജർമൻ യുവാവ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
രാജസ്ഥാൻ യാത്രയ്ക്കിടെയാണ് ചാർലി അസുഖബാധിതനായത്. എന്നാൽ ആ സമയം ഡോക്ടറെ കാണുകയോ മരുന്ന് കഴിക്കുകയോ ചെയ്തില്ല. ഇന്ത്യയിൽ ആശുപത്രിയിൽ പോകുന്നത് അനായാസമായ കാര്യമായതിനാലാണ് താൻ ആ സമയം പോകാതിരുന്നതെന്ന് ചാർലി പറയുന്നു. എന്നാൽ അത് വലിയൊരു അബദ്ധമായെന്ന് പിന്നീട് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഋഷികേശിലെത്തിയശേഷമാണ് അദ്ദേഹം ചികിത്സ തേടിയത്.
'ഞാൻ ഫാർമസിയിൽ പോയപ്പോൾ 'യോഗി കാന്തിക' എന്ന ഗുളിക അവരെനിക്ക് തന്നു. യുഎസ്സിൽ ഞങ്ങൾക്ക് ഇത് ലഭ്യമല്ല. തൊണ്ടയിലെ അണുബാധ മാറാനായി ഞാനത് കഴിച്ചു. ചുമയ്ക്കുള്ള തുള്ളിമരുന്നും അവർ തന്നു. ഇത് യുഎസ്സിലുണ്ട്. പക്ഷേ ഇതിലുപയോഗിച്ച ചേരുവകൾ മികച്ചതാണെന്ന് തോന്നുന്നു.'
Don’t Miss: 'ഇന്ത്യക്കാർ മടിയന്മാർ, ശാരീരികക്ഷമത ഇല്ലാത്തവർ'; അമേരിക്കൻ വിനോദസഞ്ചാരിയുടെ വിമർശനം വൈറൽ | VIDEO
'നിങ്ങൾ ഇന്ത്യയിലുള്ളപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത്തരം ഒറ്റമൂലികൾ തരുന്ന സുഹൃത്തുക്കളുണ്ടാകും. ഇതാണ് മറ്റൊരു മരുന്ന്. പ്രകൃതിദത്തമായ വിക്‌സ് എന്ന് പറയാം. ഇത് ഞാനെന്റെ കഴുത്തിൽ പുരട്ടി. ഇന്ത്യയിൽ വരുന്നത് ഗംഭീരമാകുന്നത് ഇതുകൊണ്ടൊക്കെയാണ്. നിങ്ങൾക്ക് ഫാർമസിയോ അത്യാഹിതവിഭാഗമോ പോലും ചിലപ്പോൾ വേണ്ടിവരില്ല. കാരണം ഇന്ത്യയിലെ സുഹൃത്തുക്കളുടെ പക്കൽ ഇതുപോലുള്ള എന്തെങ്കിലുമുണ്ടാകും.' -ചാർലി പറഞ്ഞു.
'ഇന്ത്യയിലെ വൈദ്യശാസ്ത്രം ശരിക്കും ദൈവദത്തമാണ്. ഇന്ത്യയിൽ വെച്ച് ആദ്യമായി അസുഖബാധിതനായപ്പോൾ അതൊരു കണ്ണ് തുറപ്പിക്കുന്ന അനുഭവം കൂടിയായി. ഒറ്റമൂലികൾ മുതൽ ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും വരെ. എല്ലാം ഒന്നിച്ച് പ്രവർത്തിച്ച് എന്റെ അസുഖം ഭേദമാക്കി. ഇന്ത്യൻ മരുന്നുകൾക്ക് നന്ദി.' -ഇതാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ചാർലി കുറിച്ചത്.
Also Read: 'മര്യാദ കാണിക്കണം കേട്ടോ'; ഇന്ത്യക്കാരോട് കനേഡിയൻ യുവാവ്, ഒപ്പം 'പൊളൈറ്റ് ചലഞ്ചും' | വീഡിയോ
ഇതിനകം രണ്ട് ലക്ഷത്തിലേറെ പേരാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടത്. അദ്ദേഹം പറഞ്ഞകാര്യം ശരിയാണെന്ന് പറയുന്ന നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെയുണ്ട്. ഇന്ത്യയിലെ ആരോഗ്യസംവിധാനത്തിന് യുഎസ്സിലേത് പോലെ തടസങ്ങളില്ലെന്നും ചികിത്സയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കേണ്ടെന്നും പലരും കമന്റിട്ടു.
Content Highlights: US content creator Charlie Evans shared a viral video praising India's healthcare system after staying 148 days in the country. He highlighted the ease of access to medicine and the effectiveness of Indian natural remedies over Western options.
Published: 06 Mar 2026, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented