ഗര്‍ഭകാലത്തെ കുറിച്ചും കുഞ്ഞുണ്ടായശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ചും തുറന്ന് സംസാരിച്ച് നടി അമലാ പോള്‍. കുഞ്ഞ് തന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കി മാറ്റിയെന്നും 'ഞാന്‍' എന്ന മുന്‍ഗണന മാറ്റി ശ്രദ്ധ മുഴുവന്‍ തന്റെയുള്ളിലുള്ള കുഞ്ഞു ജീവനിലായെന്നും അമല പറയുന്നു.
അച്ഛന്റെ അകാല വിയോഗവും കോവിഡും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വയം കണ്ടെത്താന്‍ സഹായിച്ചതെന്നും അമല വ്യക്തമാക്കി. പ്രസവിച്ചശേഷം തന്റെ പ്ലാസന്റ (മറുപിള്ള) സംസ്‌കരിച്ചത് ജഗതാണെന്നും ഇത്തരത്തില്‍ പൂജകളോടെ പ്ലാസന്റ സംസ്‌കരിക്കുന്നത് പണ്ടുകാലത്തെ ഒരു ചടങ്ങാണെന്നും അമല പറയുന്നു. ജെഎഫ്ഡബ്ല്യു ബിംഗിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'ഞാനും ജഗത്തും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിനുശേഷമാണ് ഞാന്‍ ഗര്‍ഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടന്നത്. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ മുന്നോട്ട് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. ഗര്‍ഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എങ്ങനെ മുന്നോട്ടു പോകണം എന്ന വ്യക്തമായ ഐഡിയ തന്നു.
ഗര്‍ഭകാലം എന്നെ ഒരുപാട് മാറ്റി. 'ഞാന്‍' എന്ന എന്റെ മുന്‍ഗണ മാറി. ശ്രദ്ധ മുഴുവന്‍ എന്റെ ഉള്ളിലുള്ള കുഞ്ഞുജീവനിലായി. മറ്റൊന്നിനെ കുറിച്ചും ആലോചിച്ചിരുന്നില്ല. പത്ത്-പന്ത്രണ്ട് മണിക്കൂര്‍ ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. എങ്കിലും അതെല്ലാം ആസ്വദിക്കാനായി. കുഞ്ഞ് ജനിച്ചതോടെ ഞാന്‍ ക്ഷമ എന്താണെന്ന് പഠിച്ചു. മകനാണ് ഞങ്ങഴളുടെ സ്‌നേഹത്തെ പൂര്‍ണതയിലേക്ക് എത്തിച്ചത്.'-അമലാ പോള്‍ പറയുന്നു.
ഭര്‍ത്താവ് ജഗത് തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്നും അമല പറയുന്നു. തങ്ങളുടെ കഥ സിനിമയാക്കുകയാണെങ്കില്‍ അതിന് പേരിടുക 'എന്റെ മറുപിള്ളയെ അടക്കം ചെയ്യുമോ' എന്നായിരിക്കുമെന്നും അമല പറയുന്നു. അതിന് പിന്നിലൊരു കാരണവുമുണ്ട്.
'കുഞ്ഞ് പിറന്നതിനുശേഷം മറുപിള്ളയെ പൂജകളോടെ സംസ്‌കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷത്തോടെയാണ് ഇത് നടത്താറുള്ളത്. കുഞ്ഞിനോടൊപ്പമാണ് മറുപിള്ളയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അമ്മയായ സ്ത്രീ അതുവരേയുള്ള എല്ലാ ട്രോമകളും നെഗറ്റീവിറ്റിയും അതോടെ അടക്കം ചെയ്തു എന്നാണ് സങ്കല്‍പം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന നിലയിലാണ് ഈ ചടങ്ങ് നടത്തുന്നത്. ആളുകള്‍ ഇത് ഉള്‍ക്കൊള്ളുമോ എന്നറിയില്ല. എന്റെ മറുപിള്ള അടക്കം ചെയ്തത് ജഗതാണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങെല്ലാം കഴിഞ്ഞതിനുശേഷം ജഗത് എന്നോട് പറഞ്ഞത് ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈന്‍ പോലെ 'കാന്‍ ഐ ബറി യുവര്‍ പ്ലാസന്റ' എന്ന് ചോദിക്കുമായിരുന്നു എന്നാണ്.'-അമല അഭിമുഖത്തില്‍ പറയുന്നു.
2023-ലാണ് അമലാ പോളും ജഗത് ദേശായിയും വിവാഹിതരായത്. അമലയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2014-ല്‍ അമല സംവിധായകന്‍ എ.എല്‍ വിജയിയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മാത്രമേ ഈ ബന്ധം നീണ്ടുനിന്നുള്ളു.
Content Highlights: amala paul opens up about pregnancy and motherhood
Published: 19 May 2025, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented