
കാമുകനെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആലിയ ഭട്ടിന്റെ സഹോദരിയും മഹേഷ് ഭട്ട്-സോണി റാസ്ദാന്‍ ദമ്പതികളുടെ മകളുമായ ഷബീന്‍ ഭട്ട്. ഇന്‍സ്റ്റഗ്രാമില്‍ പിറന്നാള്‍ ആശംസ നേര്‍ന്നാണ് പ്രിയതമനെ ഷഹീന്‍ പരിചയപ്പെടുത്തിയത്. ഫിറ്റ്‌നസ് കോച്ച് ഇഷാന്‍ മെഹ്‌റയാണ് ഷഹീന്റെ കാമുകന്‍.
'എന്റെ സണ്‍ഷൈനിന് പിറന്നാള്‍ ആശംസകള്‍' എന്ന ക്യാപ്ഷനൊപ്പം ഇഷാനൊപ്പമുള്ള സെല്‍ഫി ചിത്രങ്ങള്‍ ഷഹീന്‍ പങ്കുവെച്ചു. ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇഷാന് ആശംസ നേര്‍ന്നു. പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാള്‍ ആശംസ എന്നായിരുന്നു ആലിയ കുറിച്ചത്. പൂജാ ഭട്ട് ഹാര്‍ട്ട് ഐ ഇമോജി പങ്കുവെച്ചപ്പോള്‍ റെഡ് ഹാര്‍ട്ട് ഇമോജിയാണ് അനന്യ പാണ്ഡെ കമന്റ് ചെയ്തത്. എന്റെ ദൃഢമായ ഒരു ആലിംഗനത്തോടുകൂടി അദ്ദേഹത്തെ ആശംസ അറിയിക്കൂ എന്നാണ് നീതു കപൂര്‍ കുറിച്ചത്. വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, പരിണീതി ചോപ്ര, മസാബ ഗുപ്ത തുടങ്ങിയവരും പോസ്റ്റ് ലൈക്ക് ചെയ്തു.
നേരത്തേയും ഇഷാനൊപ്പമുള്ള ചിത്രങ്ങള്‍ ഷഹീന്‍ പങ്കുവെച്ചിരുന്നു. തായ്‌ലന്‍ഡില്‍ കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിച്ചപ്പോള്‍ ഇഷാനും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. ഇഷാനൊപ്പം ബോട്ടിലിരിക്കുന്ന അവ്യക്തമായ ചിത്രമാണ് അന്ന് ഷഹീന്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സംവിധായകന്‍ അയാന്‍ മുഖര്‍ജിയാണ് ഷഹീന്റെ കാമുകന്‍ എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായി. ഇഷാനും അയാനും തമ്മിലുള്ള മുഖസാദൃശ്യമായിരുന്നു ഈ അഭ്യൂഹങ്ങള്‍ക്ക് കാരണം. ഷഹീന്‍ പങ്കുവെച്ച പുതിയ ചിത്രത്തിലും ഇഷാനെ പലരും അയാന്‍ മുഖര്‍ജിയായി തെറ്റിദ്ധരിച്ചിട്ടുണ്ട്.
എഴുത്തുകാരിയായ ഷഹീന്‍ 'ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍' എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഏറെക്കാലം ഷഹീനെ വിഷാദരോഗം അലട്ടിയിരുന്നു. തന്റെ പുസ്തകത്തില്‍ ഇതിനെ കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. വൈകാരികമായ പിന്തുണ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ലെന്നും 12-ാം വയസ് മുതല്‍ വിഷാദ രോഗിയാണെന്നും ഷഹീന്‍ തുറന്നുപറഞ്ഞിരുന്നു.
Content Highlights: alia bhatts sister shaheen bhatt makes relationship with boyfriend ishaan mehra
Published: 21 Apr 2025, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented