കൊൽക്കത്ത: കൊൽക്കത്തയിൽ പങ്കാളിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ലിവ് ഇൻ പങ്കാളിയായ യുവതിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയറായ സാർത്ഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാർത്ഥകിന്റെ പങ്കാളി സഞ്ചാലിക ബസു, ഇവരുടെ അമ്മ മൗമിത ബസു എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
കൊൽക്കത്തയിലെ ഗരിയ മേഖലയിൽ സാർത്ഥക് വാടകയ്‌ക്കെടുത്ത ഫ്ലാറ്റിലാണ് സംഭവം. ഈ ഫ്ലാറ്റിലായിരുന്നു സാർത്ഥകും സഞ്ചാലികയും ഒന്നിച്ചു താമസിച്ചിരുന്നത്. കൊൽക്കത്തയിലെ ടെക്നോ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ് സഞ്ചാലികയെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തർക്കത്തിനിടെ സഞ്ചാലിക മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർത്ഥകിന്റെ തോളിൽ കുത്തിയെന്നാണ് വിവരം. നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് പരിക്കേറ്റ സാർത്ഥകിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ആദ്യം സഞ്ചാലികയെ അറസ്റ്റ് ചെയ്തു. തുടർന്ന് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിൽ അമ്മ മൗമിത ബസുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഇരുവരും തമ്മിലുണ്ടായ തർക്കത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കൊലപാതകത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Kolkata police arrested a woman and her mother following the fatal stabbing of her software engineer live-in partner at their apartment in Garia.
Published: 09 Nov 2026, 04:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented