
ഇത്തവണത്തെ കാൻ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാർപറ്റിൽ വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ ആലിയ ഭട്ട് ആരാധകരുടെ മനം കവർന്നിരുന്നു. കടൽപച്ച നിറത്തിലുള്ള ഫ്രോക്കും ബ്ലഷ് പിങ്ക് ഗൗണുമാണ് ആദ്യദിനം ആലിയ പരീക്ഷിച്ചത്. രണ്ടാം ദിവസം ഐവറി സിൽക്ക് സാരി ഗൗൺ ലുക്കിലെത്തി. സ്റ്റീൽ ബ്ലൂ നിറത്തിലുള്ള സിൻഡ്രല്ല ഗൗണിന് പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ളവരുടെ പ്രശംസ ലഭിച്ചു. അവസാന ദിവസം ഫ്‌ളോറൽ ബ്രൊക്കേഡ് ഗൗണിലാണ് താരം റെഡ് കാർപറ്റിലെത്തിയത്.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു പരിഹാസ കമന്റിന് ആലിയ നൽകിയ മറുപടിയും ചർച്ചയായി. ഓപ്പണിങ് നൈറ്റിൽ വ്യത്യസ്തമായ ബ്ലഷ് പിങ്ക് ഗൗൺ ധരിച്ചെത്തിയ ആലിലയെ ഫോട്ടോഗ്രാഫർമാർ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നിട്ടും പുഞ്ചിരിയോടെ താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. ഇത് പരാമർശിച്ചുള്ള കമന്റിനാണ് ആലിയ മറുപടി നൽകിയത്. ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഐവറി സിൽക്ക് സാരി ഗൗണിലുള്ള ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴെയാണ് പരിഹസിച്ചുള്ള കമന്റ് വന്നത്.
'പാവം, ആരും ഇവരെ തിരിഞ്ഞുനോക്കിയില്ലല്ലോ?' എന്നായിരുന്നു കമന്റ്. ഇതിന് ആലിയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു 'സഹതാപം എന്തിനാ സ്‌നേഹമേ...നീ എന്നെ ശ്രദ്ധിച്ചല്ലോ'. ഇത് വളരെ പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നെഗറ്റീവിറ്റിയെ ആത്മവിശ്വാസത്തോടേയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയാണെന്ന് ആരാധകർ പ്രശംസിച്ചു.
ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് ആലിയ കാൻ ചലച്ചിത്രോത്സവത്തിനെത്തിയത്. കഴിഞ്ഞ വർഷം ഗുച്ചിയുടെ ഡിസൈനർ സാരിയിലാണ് ആലിയ റെഡ് കാർപറ്റിലെത്തിയത്.
Content Highlights: Alia Bhatt responds gracefully to an online troll regarding her Cannes 2026 presence., The actor's witty comeback 'Why pity, love? You noticed me' went viral., Details on her fashion choices, including the ivory silk saree-gown and peach bustier.,
Published: 15 May 2026, 10:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented