
ആലിയ ഭട്ടും ഷർവാരിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ആൽഫ’. ഇതിന്റെ റിലിസീനോട് അനുബന്ധിച്ച് ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയം. നാല് തലമുറകൾ ഒരുമിച്ചുള്ള ചിത്രമാണ് അവർ പോസ്റ്റ് ചെയ്തത്.
സോണിയുടെ അമ്മ ഗെർട്രൂഡ് ഹോസ്ലർ, സോണി റസ്ദാൻ, ആലിയ ഭട്ട്, ആലിയയുടെ മകൾ റാഹ എന്നിവരെ ചിത്രത്തിൽ കാണാം. കൂടെ ആലിയയുടെ സഹോദരി ഷഹീൻ ഭട്ടുമുണ്ട്. അമ്മ ഗെർട്രൂഡാണ് യഥാർഥ ആൽഫ വുമൺ എന്നും സോണി ചിത്രത്തോടൊപ്പം കുറിച്ചു. 'ഓജി ആൽഫ വുമണും നാല് തലമുറയും ഒരൊറ്റ ഫ്രെയിമിൽ, ആലിയയുടെ മുത്തശ്ശിക്ക് 97-ന്റെ ചെറുപ്പമാണ്. ഇന്ന് അമ്മയുടെ പിറന്നാളൊന്നുമല്ല. കൊച്ചുമകളുടെ പുതിയ ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പ് അമ്മയ്ക്ക് ഇങ്ങനെ ഒരു ആശംസ നൽകാൻ ആഗ്രഹിച്ചിരുന്നു.
ആറ് വയസുള്ളപ്പോൾ നാസി ജർമനയിൽനിന്നു രക്ഷപ്പെട്ട വ്യക്തിയാണ് അമ്മ. അവർ ജൂത മത വിശ്വാസിയായിരുന്നില്ല, ജർമൻകാരിയായിരുന്നു. പക്ഷേ, അവരുടെ പിതാവ് ഹിറ്റ്ലറുടെ ക്രൂരകൃത്യങ്ങൾക്കെതിരെ പ്രതിഷേധിച്ചു. അതുകൊണ്ട് അവർക്ക് നാട് വിടേണ്ടി വന്നു. കുറേ കാലം ചെക്കോസ്ളൊവാക്യയിൽ ജീവിച്ചു. ഒരുപാട് കഷ്ടപ്പെട്ടു. അവസാനം ഒരു കിൻഡർ ട്രാൻസ്പോർട്ട് ട്രെയ്നിൽ (നാസി പീഡനങ്ങളിൽനിന്ന് ജൂതമത വിശ്വാസികളായ കുട്ടികളെ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് രക്ഷപ്പെടുത്താൻ ഉപയോഗിച്ച തീവണ്ടി) യുകെയിലേക്ക് രക്ഷപ്പെട്ടു.
ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടു. ഒടുവിൽ എൻ.എസ്. റസ്ദാനെ വിവാഹം ചെയ്ത് ഇന്ത്യയിലെത്തി പുതിയ ജീവിതം തുടങ്ങി. ഇത്തരത്തിൽ പോരാടിയ ആൽഫ വുമൺ പല തരത്തിൽ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ മുത്തശ്ശിമാരും അമ്മമാരുമെല്ലാം ആൽഫകളാണ്.'-സോണി ചിത്രത്തോടൊപ്പം കുറിച്ചു.
യഷ് രാജ് ഫിലിംസിന്റെ സ്പൈ ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രമാണ് ‘ആൽഫ’. ജൂലായ് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നെറ്റ്ഫ്ളിക്സ് സീരീസായ ‘ദി റെയിൽവേ മെൻ’ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശിവ് റവെയ്ലാണ് ‘ആൽഫ’യുടെ സംവിധായകൻ.
Content Highlights: Soni Razdan shared a viral four-generation photo featuring Alia Bhatt and Raha., The post honors Gertrude Hoesler, Alia's grandmother, as the 'original Alpha woman'., Gertrude escaped Nazi Germany via Kindertransport, highlighting a powerful survival story., Alpha is the 7th film in the YRF Spy Universe, directed by Shiv Rawail., The movie was released in theaters on July 3, 2026.
Published: 03 Jul 2026, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented