ജോര്‍ദാനിലെ ചാവുകടലില്‍ ഒരിക്കലെങ്കിലും കുളിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ആ ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മിസ് വേള്‍ഡും മോഡലും നടിയുമായ മാനുഷി ഛില്ലറും നടിയും മോഡലുമായ അലായ എഫും. 

To advertise here,

ചാവുകടലില്‍ ഇറങ്ങിനില്‍ക്കുന്ന ചിത്രമാണ് മാനുഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കറുപ്പ് ബിക്കിനിയും സണ്‍ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ലോകസുന്ദരി പോസ്റ്റ് ചെയ്തത്. 'ചാവുകടലില്‍ നീന്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം. ആഗ്രഹങ്ങളുടെ പട്ടികയിലെ ഒന്നുകൂടി പൂര്‍ത്തിയായി.' എന്നായിരുന്നു മാനുഷി ചിത്രത്തിനൊപ്പം കുറിച്ചത്.

നടി പൂജാ ബേദിയുടെ മകള്‍ കൂടിയായ അലായ ചാവുകടലില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. കറുപ്പ് ബിക്കിനിയും സണ്‍ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ചിത്രവും കടലില്‍ നീന്തുന്ന ചിത്രവും ഇതിലുണ്ട്. ഇതിനൊപ്പം ചാവുകടലിലെ കറുപ്പ് ചെളിമണ്ണില്‍ കുളിച്ച്‌നില്‍ക്കുന്ന ചിത്രവും അലായ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തില്‍ മാനുഷി മുഖം കൈകൊണ്ട് മറച്ചുപിടിക്കുകയും അലായ മാനുഷിയുടെ തോളില്‍ കൈവെച്ച് അവരെ നോക്കി ചിരിച്ചുനില്‍ക്കുന്നതും കാണാം. 

'ചാവുകടലിലെ പ്രകൃദിദത്തമായ സ്പാ' എന്ന ക്യാപ്ഷനോടെയാണ് അലായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതിന് താഴെ മാനുഷി കമന്റും ചെയ്തിട്ടുണ്ട്.