മിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം പല ജനപ്രിയ തീരുമാനങ്ങളിലൂടെയും കൈയടി നേടുകയാണ് ജോസഫ് വിജയ്. കഴിഞ്ഞദിവസമാണ് അദ്ദേഹം പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ സന്ദർശിക്കാനായി ഡൽഹിയിൽ പോയി മടങ്ങിവന്നത്. ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ നിന്നുള്ള വിജയ്‌യുടെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന എയർ ഹോസ്റ്റസാണ് വിജയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.

To advertise here,

ഉമാ മീനാക്ഷി എന്ന കാബിൻ ക്രൂ അംഗമാണ് വിജയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിജയ് സഞ്ചരിച്ച വിമാനത്തിലെ തന്റെ ഡ്യൂട്ടി 'എക്‌സ്ട്രാ സ്‌പെഷ്യൽ' ആയിരുന്നുവെന്ന് ഉമ ചിത്രത്തിനൊപ്പം കുറിച്ചു. മുഖ്യമന്ത്രിയായശേഷം വിജയ് സ്ഥിരമായി ധരിക്കുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള ഫോർമൽ വേഷത്തിലായിരുന്നു വിജയ്.

'ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ്‌ക്കൊപ്പം (ദളപതി) എന്റെ ക്രൂ ഡ്യൂട്ടി എക്‌സ്ട്രാ സ്‌പെഷ്യലായി.' -ഇതാണ് ഉമാ മീനാക്ഷി ക്യാപ്ഷനായി കുറിച്ചത്. വിജയ് ആരാധകർക്കിടയിലും പിന്നീട് സോഷ്യൽ മീഡിയയാകെയും ചിത്രം വൈറലായി. നിരവധി പേരാണ് വിജയ്‌യുടെ എളിമ നിറഞ്ഞ വ്യക്തിത്വത്തെ പുകഴ്ത്തി കമന്റുകളിട്ടത്.

തമിഴ്‌നാടിന്റെ വികസനത്തിനും ക്ഷേമപദ്ധതികൾക്കുമെല്ലാം പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്രമന്ത്രിമാരേയും കാണാനായാണ് വിജയ് ഒന്നിലേറെ ദിവസങ്ങൾ നീണ്ട ഡൽഹി സന്ദർശനം നടത്തിയത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ)  തമിഴ്‌നാട് ഭരിക്കുന്നത്.